തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ.ജി.ജോര്‍ജ്ജിനും കുടുംബത്തിനുമെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയ ശാന്തിവിള ദിനേശിനെതിരെ ഗായികയും കെ.ജി ജോർജിന്‍റെ പത്നിയുമായ സൽമ ജോർജ് മുഖ്യമന്ത്രിക്ക് പരാതി നൽകി. സല്‍മ ജോർജ് നല്‍കിയ പരാതി തുടര്‍നടപടിക്കായി മുഖ്യമന്ത്രി പൊലീസിന് കൈമാറി.
മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ പ്രതിഭ എന്നതിനൊപ്പം കെ.ജി ജോര്‍ജ് ഒരു ദുര്‍നടപ്പുകാരനാണ് എന്നും ഇലവങ്കോട് ദേശത്തിന് ശേഷം ജോര്‍ജിന്‍റെ സിനിമാജീവിതം അവസാനിച്ചത് ഈ ദുര്‍നടപ്പുകാരണമാണെന്നും ജോര്‍ജിനെ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ വൃദ്ധസദനത്തിൽ തള്ളി എന്നുമായിരുന്നു ശാന്തിവിള ദിനേശിന്റെ വിവാദ പരാമര്‍ശം.
യൂട്യൂബിലൂടെയാണ് ശാന്തിവിള ദിനേശിന്റെ വിവാദ പരാമർശം ഉണ്ടായത്. നേരത്തെ ഭാഗ്യലക്ഷ്മിക്കെതിരെ അപവാദ പ്രചരണം നടത്തിയതിന് ശാന്തിവിള ദിനേശിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഹൈകോടതിയില്‍ നിന്നും ജാമ്യമെടുത്ത ശേഷം സിനിമാരംഗത്തെയും മറ്റും നിരവധി പേർക്കെതിരെ യൂട്യൂബ് ചാനലിലൂടെ ശാന്തിവിള ദിനേശ് അപവാദ പ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ്.
സംവിധായകരുടെ സംഘടനയായ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ ശാന്തിവിള ദിനേശിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. സംവിധായകനും തിരക്കഥാകൃത്തുമായ ശാന്തിവിള ദിനേശ് ഫെഫ്ക അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.