മലയാള സിനിമ ലോകത്തെ ഏറ്റവും ജനപ്രിയ നായകൻമാരുടെ പട്ടിക പ്രമുഖ മീഡിയ കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടു. നടൻമാരുടെ കാര്യത്തിൽ മോഹന്‍ലാൽ ഒന്നാം സ്ഥാനം കൈയ്യടക്കിയപ്പോൾ നടിമാരുടെ പട്ടികയിൽ മഞ്ജു വാര്യരാണ് തലപ്പത്ത്.
2022 ജനുവരിയിലെ ട്രെന്‍ഡ് അനുസരിച്ചാണ് പട്ടിക തയാറാക്കിയത്. നടൻമാരുടെ പട്ടികയിൽ മമ്മൂട്ടി രണ്ടാമതെത്തി. ഫഹദ് ഫാസിലാണ് മൂന്നാമൻ. യഥാക്രമം ടോവിനോ തോമസ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ദിലീപ്, ആസിഫലി, നിവിൻ പോളി, ഷെയ്ൻ നിഗം എന്നിവരാണ് നാലുമുതൽ പത്തുവരെ സ്ഥാനങ്ങളിൽ.
നടിമാരുടെ പട്ടികയിൽ ശോഭന രണ്ടാം സ്ഥാനവും കാവ്യ മാധവൻ മൂന്നാം സ്ഥാനവും നേടി. പാർവതി തിരുവോത്ത്, നിമിഷ സജയൻ, നസ്രിയ നസീം, ഐശ്വര്യ ലക്ഷ്മി, നമിത പ്രമോദ്, നയൻ താര, രജിഷ വിജയൻ എന്നിങ്ങനെയാണ് നടിമാരുടെ ടോപ് 10 ലിസ്റ്റ്.
അക്ഷയ്കുമാറാണ് ബോളിവുഡിലെ ഏറ്റവും ജനപ്രിയ താരം. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ഋത്വിക് റോഷൻ, ആമിർ ഖാൻ എന്നിവർ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. ആലിയ ബട്ടാണ് ഹിന്ദി സിനിമയിലെ ജനപ്രിയ നായിക. കത്രീന കൈഫ്, ദീപിക പദുക്കോൺ, കൃതി സനൻ, ശ്രദ്ധ കപൂർ എന്നിവർ ആദ്യ അഞ്ച് സ്ഥാനങ്ങൾ നേടി.
വിജയ് ആണ് തമിഴ് നടൻമാരുടെ പട്ടികയിലെ മുമ്പൻ. അജിത് രണ്ടാമതും സൂര്യ മൂന്നാമതും എത്തി. സൂപ്പർ സ്റ്റാർ രജനീകാന്ത് നാലാം സ്ഥാനത്താണ്. ധനുഷ് അഞ്ചാമത്തെിയപ്പോൾ വിജയ് സേതുപതി പട്ടികയിൽ ആറാം സ്ഥാനം സ്വന്തമാക്കി. ഉലകനായകൻ കമൽഹാസൻ പട്ടികയിൽ ഏഴാമനാണ്. തമിഴ് നടിമാരുടെ പട്ടികയിൽ നയൻതാരയാണ് ഒന്നാമത്. സാമന്ത, കീർത്തി സുരേഷ്, തൃഷ കൃഷ്ണൻ, തമന്ന എന്നിങ്ങനെ പട്ടിക നീളുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.