ഓസ്​കർ ചുരുക്കപ്പട്ടിക: ജല്ലിക്കട്ട്​ പുറത്ത്​

ന്യൂഡൽഹി: ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ​നിർദേശിക്കപ്പെട്ട മലയാള ചിത്രം 'ജല്ലിക്കട്ട്​' ഓസ്​കർ ചുരുക്കപ്പട്ടികയിൽ നിന്ന്​ പുറത്തായി. മികച്ച അന്താരാഷ്​ട്ര സിനിമ വിഭാഗത്തിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട 15 സിനിമകളുടെ ലിസ്റ്റിൽ ജല്ലിക്കെട്ട്​ ഇടംപിടിച്ചില്ല. മാർച്ച്​ 15നാണ്​ 93ാമത്​ അക്കാദമി അവാർഡുകൾ പ്രഖ്യാപിക്കുക. ബെസ്റ്റ്​ ലൈവ്​ ആക്ഷൻ ഷോർട്ട്​ ഫിലിം വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള ബിട്ടു ഇടം നേടിയിട്ടുണ്ട്​.

ലിജോജോസ്​ പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ ജല്ലിക്കെട്ട്​ ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ആൻറണി വർഗീസ്​, ചെമ്പൻ വിനോദ്​, സാബുമോൻ അബ്​ദുസമദ്​, ശാന്തി ബാലചന്ദ്രൻ, ജാഫർ ഇടുക്കി എന്നിവരാണ്​ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

Tags:    
News Summary - Oscars 2021: India's Official Entry Jallikattu Fails To Make International Film Shortlist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.