ഇന്ത്യയിൽ നിന്നുള്ള 'ടു കിൽ എ ടൈഗറി'ന് ഓസ്കർ നാമനിർദേശം

നിഷ പൗജ സംവിധാനം ചെയ്ത ഇന്ത്യന്‍ ഡോക്യുമെന്‍ററി ചിത്രം 'ടു കില്‍ എ ടൈഗര്‍' മികച്ച ഡോക്യുമെന്‍ററി വിഭാഗത്തില്‍ ഓസ്കർ നാമനിർദേശം നേടി. ഝാര്‍ഖണ്ഡിലെ ഒരു പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തെ ആസ്പദമാക്കിയാണ് ഡോക്യുമെന്‍ററി ഒരുക്കിയിരിക്കുന്നത്. 21 അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് 'ടു കില്‍ എ ടൈഗര്‍' ഇതുവരെ നേടിയത്.


കഴിഞ്ഞ ദിവസമാണ് 2024 ഓസ്‌കര്‍ നാമനിർദേശ പട്ടിക പ്രഖ്യാപിച്ചത്. അമേരിക്കന്‍ ഫിക്ഷന്‍, അനാറ്റമി ഓഫ് എ ഫോള്‍, ബാര്‍ബി, ദ ഹോള്‍ഡോവേഴ്‌സ്, കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവര്‍ മൂണ്‍, മാസ്‌ട്രോ, ഒപ്പന്‍ഹൈമര്‍, പാസ്റ്റ് ലീവ്‌സ്, പുവര്‍ തിംഗ്‌സ്, ദ സോണ്‍ ഓഫ് ഇന്ററസ്റ്റ് എന്നിവയാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നത്.

23 വിഭാഗങ്ങളിലേക്കുള്ള നാമനിര്‍ദേശ പട്ടികയാണ് അക്കാദമി പ്രഖ്യാപിച്ചത്. 93 രാജ്യങ്ങളില്‍ നിന്നുള്ള അക്കാദമി അംഗങ്ങളാണ് നാമനിര്‍ദേശ പട്ടികയിലേക്കുള്ള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. ഹോളിവുഡ് താരങ്ങളായ സാസി ബീറ്റ്സും ജാക്ക് ക്വിഡും ചേര്‍ന്നാണ് പട്ടിക പുറത്തുവിട്ടത്. മാര്‍ച്ച് 11ന് പുലർച്ചെയാണ് ഓസ്കര്‍ അവാർഡ് നിശ.

Tags:    
News Summary - Oscars 2024: India-set 'To Kill a Tiger' nominated for Best Documentary Feature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.