ചെന്നൈ: പ്രമുഖ തമിഴ് സംവിധായാകൻ പാ രഞ്ജിത് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ആദിവാസി നേതാവായിരുന്നു ബിര്‍സ മുണ്ടയുടെ ബയോപിക്കാണ് പാ രഞ്ജിത് ഒരുക്കുന്നത്. 'ബിര്‍സ' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. തന്റെ ആദ്യ ഹിന്ദി ചിത്രത്തിനായി ഇതിലും മികച്ച പ്രൊജക്ട് തെരഞ്ഞെടുക്കാന്‍ കഴിയില്ലെന്ന് സംവിധായകന്‍ പറഞ്ഞു.
എന്‍റെ ആദ്യ ഹിന്ദി ചിത്രത്തിനായി എനിക്ക് ഇതിലും മികച്ച ഒരു പ്രൊജക്ട് തെരഞ്ഞെടുക്കാന്‍ കഴിയുമായിരുന്നില്ല. തിരക്കഥ രചനയിലും മറ്റും തനിക്കുവേണ്ടി ക്ഷമ കാണിച്ച നിർമാതാക്കൾക്ക് പാ രഞ്ജിത്ത് നന്ദി പറഞ്ഞു.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഇന്ത്യയിൽ ജീവിച്ചിരുന്ന ആദിവാസി സാതന്ത്ര്യ സമരനേതാവായിരുന്നു ബിര്‍സ മുണ്ട. ആദിവാസി വിഭാഗത്തില്‍ ജനിച്ച ഇദ്ദേഹം ബ്രിട്ടീഷുകാര്‍ക്കെതിരെ മുണ്ട വിഭാഗത്തെ സംഘടിപ്പിച്ച് സമരത്തിന് നേതൃത്വം നൽകി. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇദ്ദേഹത്തിന്റെ ഛായാചിത്രം തൂക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.