ഫഹദ് ഫാസിലും അഖിൽ സത്യനും ഒന്നിക്കുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന്റെ രസകരമായ ട്രെയിലർ പുറത്തിറങ്ങി. ഏപ്രില്‍ 28ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രം കോമഡി-ഫീൽഗുഡ് വിഭാഗത്തിൽ പെടുന്നതായിരിക്കുമെന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്. അന്തരിച്ച വിഖ്യാത നടൻ ഇന്നസെന്റും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. മുകേഷ്, ഇന്ദ്രന്‍സ്, അല്‍ത്താഫ് സലിം, നന്ദു എന്നിവരും പലവേഷങ്ങളിലുണ്ട്.
പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘പാച്ചുവും അത്ഭുതവിളക്കും. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍കാടാണ് ചിത്രം നിര്‍മിക്കുന്നത്. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണവും ജസ്റ്റിന്‍ വര്‍ഗ്ഗീസ് സംഗീതവും കൈകാര്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.