നവാഗത സംവിധായകൻ നിതിൻ ലൂക്കോസിന്‍റെ സിനിമ പക (റിവർ ഓഫ് ബ്ലഡ്) യുടെ ട്രെയിലർ പുറത്തിറക്കി. കഴിഞ്ഞയാഴ്ച ടൊറേന്റാ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (TIFF) തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോൾ TIFF അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ TIFF -Trailers ലൂടെ പകയുടെ ട്രെയിലർ പുറത്തിറക്കി.
ഈ വർഷം TIFF ലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ട് ഇന്ത്യൻ സിനിമകളിൽ ഒന്നാണ് പക. നിതിൻ ലൂക്കോസാണ് പകയുടെ രചനയും , സംവിധാനവും നിർവഹിച്ചിരിക്കുന്നത് . അനുരാഗ് കശ്യപും രാജ് രചകൊണ്ടയുമാണ് ചിത്രം നിർമിച്ചത്.
ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് കബോത്തുവാണ് . അരുണിമ ശങ്കറാണ് ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു.
ബേസിൽ പൗലോസ്, വിനിത കോശി, നിധിൻ ജോർജ്, ജോസ് കിഴക്കൻ, അതുൽ ജോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിലാഷ് നായർ, ജോസഫ് മാനിക്കൽ, മറിയക്കുട്ടി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായിരിക്കുന്നത് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.