കശ്മീർ പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധപ്പെട്ട ബോളിവുഡ് ചിത്രമായ 'ദി കശ്മീർ ഫയൽസ്' രാഷ്രടീയവൽകരിക്കുന്നതിനെതിരെ കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല രംഗത്തുവന്നിരുന്നു. തന്റെ കാലത്ത് അങ്ങനെ പണ്ഡിറ്റുകൾക്ക് ദുരവസ്ഥ വന്നു എന്ന് തെളിയിച്ചാൽ തന്നെ തൂക്കിലേറ്റിക്കൊള്ളൂ എന്നായിരുന്നു അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്. സിനിമ സംബന്ധിച്ച് ഫറൂഖ് അബ്ദുല്ല നടത്തിയ പരാമർശങ്ങൾക്കെതിരെ സിനിമയിലെ അഭിനേതാവും സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ ഭാര്യയുമായ പല്ലവി ജോഷി ഇപ്പോൾ രംഗത്തുവന്നിരിക്കുകയാണ്.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ രാജ്യത്തെവിടെയും തൂക്കിലേറാൻ തയ്യാറാണെന്ന് ഫാറൂഖ് അബ്ദുല്ല നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'രാഷ്ട്രീയം എന്റെ മേഖലയല്ല. അതിനാൽ രാഷ്ട്രീയക്കാരോട് എങ്ങനെ ഉത്തരം പറയണമെന്ന് എനിക്കറിയില്ല. എന്നാൽ ഞങ്ങൾ എന്താണ് ചെയ്തത്. നാല് വർഷത്തെ വളരെ വിശദമായതും ആഴത്തിലുള്ളതുമായ ജോലിയായിരുന്നു ഈ സിനിമ. അതിന്റെ വീഡിയോ സാക്ഷ്യങ്ങളും എനിക്കുണ്ട്. എല്ലാ കശ്മീരി പണ്ഡിറ്റുകളും അക്കാലത്തെ സർക്കാർ ഓഫീസർമാരും പൊലീസ് മുതൽ ഭരണസംവിധാനങ്ങളും ഞങ്ങൾ സിനിമയിൽ കാണിച്ച ഓരോ സംഭവങ്ങളും അതിന്റെ വീഡിയോ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്. 700 പേർക്ക് ഒരുമിച്ച് ഒരേ നുണ പറയാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല' -പല്ലവി പറഞ്ഞു.
1990ൽ ഈ കലാപം നടക്കുമ്പോൾ അദ്ദേഹം ലണ്ടനിലേക്ക് പറന്നു. 19ന് ജഗ്‌മോഹനെ ഗവർണറായി നിയമിച്ചു. പക്ഷേ മോശം കാലാവസ്ഥ കാരണം അദ്ദേഹത്തിന് അവിടെയെത്താൻ കഴിഞ്ഞില്ല. രണ്ട് മൂന്ന് ദിവസം ജമ്മുവിൽ കഴിഞ്ഞു. അപ്പോഴാണ് ഈ കൊലപാതകങ്ങളും പലായനങ്ങളും സംഭവിക്കാൻ തുടങ്ങിയത്' -പല്ലവി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.