സാക്ഷികളുടെ കൂറുമാറ്റം ഞെട്ടിച്ചു, പ്രത്യേകിച്ച്​ അവളുടെ; പ്രതികരണവുമായി പാർവതി

നടി അക്രമിക്കപ്പെട്ട കേസിൽ ഭാമയും സിദ്ദിഖും അടക്കമുള്ളവർ കൂറുമാറിയ സംഭവത്തിൽ പ്രതികരണവുമായി നടി പാര്‍വ്വതി തിരുവോത്ത്. സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നുവെന്ന് പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു. അമേരിക്കന്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ജെയിംസ് ബാള്‍ഡ്വി​െൻറ വാക്കുകള്‍ പരാമര്‍ശിച്ചുകൊണ്ട്​ അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗിലായിരുന്നു പാര്‍വ്വതിയുടെ പോസ്റ്റ്.

ഫേസ്​ബുക്ക്​ പോസ്റ്റി​െൻറ പൂര്‍ണരൂപം:

അതിജീവിച്ചവര്‍ മൂന്ന് വര്‍ഷത്തിലേറെയായി യാതനയിലൂടെയും നിരന്തരമായ ആഘാതങ്ങളിലൂടെയും കടന്നുപോകുന്നു. അവള്‍ തലഉയര്‍ത്തി നില്‍ക്കുന്നതും നീതിക്കായി പോരാടുന്നതും ഞങ്ങള്‍ കണ്ടു. ഇത് തീര്‍ത്തും പീഡനമാണ്. സാക്ഷികള്‍ എങ്ങനെയാണ് കൂറുമാറിയതെന്നത് എന്നെ ഞെട്ടിച്ചു. പ്രത്യേകിച്ച് സുഹൃത്തെന്ന് കരുതുന്നുവരുടെ മൊഴിമാറ്റം. അതിജീവിച്ചവളുടെ പോരാട്ടം വിജയിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്​. അവള്‍ക്കൊപ്പം നില്‍ക്കുന്നു''

"It is certain, in any case, that ignorance, allied with power, is the most ferocious enemy justice can have. Neither...

Posted by Parvathy Thiruvothu on Saturday, 19 September 2020

ഭാമയും സിദ്ദിഖും പ്രോസിക്യൂഷന് നല്‍കിയ മൊഴി തിരുത്തിയെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഡബ്ലിയു.സി.സി ഉയര്‍ത്തിയത്. നടിമാരും ഡബ്ലിയു.സി.സി അംഗങ്ങളുമായ രേവതിയും റിമ കല്ലിങ്കലും രമ്യാനമ്പീശനുമൊക്കെ കൂറുമാറിയവര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായെത്തി. കൂറുമാറ്റത്തിലൂടെ ഇരുവരും കുറ്റകൃത്യത്തെ അനുകൂലിക്കുകയാണെന്ന് സംവിധായകൻ ആഷിഖ് അബുവും കുറ്റപ്പെടുത്തി. ഇതിന് പിന്നാലെ അവള്‍ക്കൊപ്പം ക്യാമ്പയിന്‍ സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും സജീവമായി. ഇതേ അനുഭവം നിങ്ങള്‍ക്കുണ്ടാകുമ്പോഴേ ആ വേദന മനസിലാകൂവെന്ന് ഇരയായ നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. താരസംഘടനയായ അമ്മ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഇതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.