ഇന്ത്യൻ സിനിമാലോകത്ത് ഏറെ ചർച്ചയായ ചിത്രമാണ് ഷാറൂഖ് ഖാന്റെ പത്താൻ. ജനുവരി 25 ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഇതിനോടകം തന്നെ നിരവധി റെക്കോർഡുകൾ പഴങ്കഥയാക്കിയിട്ടുണ്ട്. റിലീസിങ് ദിവസം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച പത്താൻ 47 ദിവസം കൊണ്ട് ആഗോളതലത്തിൽ 1042 കോടി രൂപയാണ് നേടിയത്. 539 കോടിയാണ് ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ(47 ദിവസം)
50ാം ദിനത്തോട് അടുക്കുമ്പോൾ പത്താന്റെ കളക്ഷൻ കുറഞ്ഞിരിക്കുകയാണ്. 48ാം ദിവസം( മാർച്ച് 13) 25 ലക്ഷം രൂപ മാത്രമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇത് ചിത്രം നേടുന്ന ഏറ്റവും കുറഞ്ഞ കളക്ഷനാണ്. എന്നാൽ ഇതിനോടകം ബാഹുബലി, കെ.ജിഎഫ് എന്നീ ചിത്രങ്ങളുടെ ഹിന്ദി കളക്ഷൻ റെക്കോർഡ് പത്താൻ മറി കടന്നിട്ടുണ്ട്. ഷാറൂഖിനും പത്താൻ അണിയറപ്രവർത്തകർക്കും ആശംസ നേർന്ന് കൊണ്ട് ബാഹുബലിയുടെ നിർമാതാവ് എത്തിയിരുന്നു.
2018 ൽ പുറത്ത് ഇറങ്ങിയ സീറോക്ക് ശേഷം പ്രദർശനത്തിനെത്തിയ ഷാറൂഖ് ഖാൻ ചിത്രമാണ് പത്താൻ. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം യഷ് രാജ് ഫിലിംസാണ് നിർമിച്ചത്. ജവാനാണ് ഇനി പുറത്ത് ഇറങ്ങാനുള്ള ഷാറൂഖ് ഖാൻ ചിത്രം. നയൻതാര നായികയായി എത്തുന്ന ചിത്രം ജൂൺ ആദ്യവാരം തിയറ്ററിൽ എത്തുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.