ഗോകുലം മൂവിസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലൻ നിർമിച്ച് വിനയൻ സംവിധാനം ചെയ്യുന്ന 'പത്തൊന്‍പതാം നൂറ്റാണ്ട്' സിനിമയുടെ ചിത്രീകരണം പാലക്കാട് പുരോഗമിക്കുന്നു. ആറാട്ടുപുഴ വേലായുധപണിക്കർ എന്ന കേന്ദ്രകഥാപാത്രത്തെ യുവതാരം സിജു വിത്സൻ അവതരിപ്പിക്കുന്ന ചിത്രമാണിത്.
അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് ക്യഷ്ണ, ടിനി ടോം, വിഷ്ണു വിനയ്, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, സുദേവ് നായർ, ജാഫർ ഇടുക്കി, ചാലിപാല, ശരണ്‍, മണികണ്ഠൻ ആചാരി, സെന്തിൽക്യഷ്ണ, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്പടികം ജോർജ്, സുനിൽ സുഗത, ജയന്‍ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ, കയാദു, ദീപ്തി സതി, പൂനം ബജ് വരേണു സൗന്ദർ തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രമാണിര്. നൂറിലധികം ജൂനിയർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അണിനിരക്കും.
ഷാജികുമാറാണ് ഛായാഗ്രഹണം. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം നൽകുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി സി പ്രവീൺ, ബൈജു ഗോപാലൻ, ക്യഷ്ണമൂർത്തി, പ്രൊജക്ട് ഡിസെെനര്‍-ബാദുഷ, കലാസംവിധാനം-അജയൻ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹർഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.