തിയറ്ററുകളിൽ സെക്കൻഡ് ഷോക്ക് അനുമതി

തിരുവനന്തപുരം: സിനിമ തിയറ്ററുകളിൽ സെക്കൻഡ് ഷോ വീണ്ടും തുടങ്ങാൻ സർക്കാർ അനുമതി. തിയറ്ററുകൾക്ക് പകൽ 12 മുതൽ രാത്രി 12 വരെയാണ് പ്രദർശനാനുമതി. സെക്കൻഡ് ഷോ ഇല്ലാതെ തിയറ്ററുകൾ നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണെന്നും സിനിമാ വ്യവസായത്തിെൻറ ബുദ്ധിമുട്ടുകൾ മനസ്സിലാക്കണമെന്നും കേരള ഫിലിം എക്സിബിറ്റേഴ്സ് യു​ൈനറ്റഡ് ഓർഗനൈസേഷൻ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

തുടർന്ന്, മാർച്ച് ആറിന് ചേർന്ന കോവിഡ് കോർ കമ്മിറ്റി യോഗമാണ് രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ എന്നത് മാറ്റി പകൽ 12 മുതൽ രാത്രി 12 വരെയാക്കി പുനഃക്രമീകരിച്ചത്. സെക്കൻഡ് ഷോ അനുവദിക്കാത്തതിനെ തുടർന്ന് മോഹൻലാലിെൻറ മരക്കാർ അറബിക്കടലിെൻറ സിംഹം, മമ്മൂട്ടിയുടെ ദി പ്രീസ്​റ്റ്​ അടക്കം 30 ചിത്രങ്ങളുടെ റിലീസ് മാറ്റി​െവച്ചിരുന്നു.

സെക്കൻഡ് ഷോ അനുവദിച്ചെങ്കിലും പകുതി സീറ്റുകളിൽ മാത്രമായിരിക്കും പ്രവേശനം. ഇക്കാര്യത്തിൽ ഇളവ് അനുവദിച്ചിട്ടില്ല. 

Tags:    
News Summary - permission to conduct second shows in theatres

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.