അ​ഭ്ര​പാ​ളി​ക​ളി​ലെ അ​ച്ഛ​ൻ... അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ടാ​ഗോ​ർ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സ​ത്യ​ൻ സ്മൃ​തി ഫോ​ട്ടോ എ​ക്സി​ബി​ഷ​ൻ കാ​ണു​ന്ന മ​ക​ൻ ജീ​വ​ൻ സ​ത്യ​ൻ

സി​നി​മ​യു​ടെ അ​ണി​യ​റ​യും സ​ത്യ​ൻ സ്‌​മൃ​തി​യു​മാ​യി ഫോ​ട്ടോ​പ്ര​ദ​ർ​ശ​നം തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യാ​ന്ത​ര​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് മ​ല​യാ​ള സി​നി​മ​യു​ടെ അ​മൂ​ല്യ​കാ​ഴ്ച​ക​ളു​മാ​യി ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. പ്രേം​ന​സീ​ർ, സ​ത്യ​ൻ, ഷീ​ല, അം​ബി​ക, ശാ​ര​ദ, ബ​ഹ​ദൂ​ർ, രാ​ജ് ക​പൂ​ർ, അ​ശോ​ക് കു​മാ​ർ, തി​ക്കു​റി​ശ്ശി തു​ട​ങ്ങി​യ പ്ര​തി​ഭ​ക​ളു​ടെ സി​നി​മാ ചി​ത്രീ​ക​ര​ണ നി​മി​ഷ​ങ്ങ​ളാ​ണ് ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. മാ​ങ്ങാ​ട് ര​ത്നാ​ക​ര​ന്‍ ക്യു​റേ​റ്റ് ചെ​യ്ത പു​ന​ലൂ​ര്‍ രാ​ജ​ന്‍റെ 100 ഫോ​ട്ടോ​ക​ളാ​ണ് 'അ​ന​ർ​ഘ​നി​മി​ഷം'​എ​ന്ന വി​ഭാ​ഗ​ത്തി​ൽ ഉ​ള്ള​ത് .

അ​ന​ശ്വ​ര​ന​ട​ന്‍ സ​ത്യ​ന്‍റെ ജീ​വി​ത​ത്തി​ലെ 20 വ​ര്‍ഷ​ത്തെ 110 ചി​ത്ര​ങ്ങ​ളാ​ണ് സ​ത്യ​ൻ സ്മൃ​തി​യി​ലു​ള്ള​ത്. പ്ര​സി​ദ്ധ ഫോ​ട്ടോ​ഗ്രാ​ഫ​ർ ആ​ര്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ശേ​ഖ​രി​ച്ച ചി​ത്ര​ങ്ങ​ളാ​ണി​വ. സ​ത്യ​ന്‍റെ നൂ​റ്റി​പ്പ​ത്താം ജ​ന്മ​വാ​ർ​ഷി​ക​ത്തി​ൽ അ​തു​ല്യ ന​ട​നു​ള്ള ശ്ര​ദ്ധാ​ഞ്ജ​ലി​യാ​യാ​ണ് അ​ക്കാ​ദ​മി ചി​ത്ര​പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ദ​ർ​ശ​നം മു​ൻ മ​ന്ത്രി എ.​കെ. ബാ​ല​ൻ ഉദ്ഘാ​ട​നം ചെ​യ്തു.

ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ ഹ​രി​ശ്രീ അ​ശോ​ക​ൻ, മേ​ന​ക സു​രേ​ഷ്, ര​ജ​നി ര​തീ​ഷ്, സം​വി​ധാ​യ​ക​ൻ ജി. ​സു​രേ​ഷ് കു​മാ​ർ, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍മാ​ന്‍ ര​ഞ്ജി​ത്, വൈ​സ് ചെ​യ​ര്‍മാ​ന്‍ പ്രേം​കു​മാ​ര്‍, സെ​ക്ര​ട്ട​റി സി. ​അ​ജോ​യ്, അ​ക്കാ​ദ​മി ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗം പ്ര​ദീ​പ് ചൊ​ക്ലി, സ​ത്യ​ന്‍റെ മ​ക്ക​ളാ​യ സ​തീ​ഷ്, ജീ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ൻ കോ​ൺ​വെ​ർ​സേ​ഷ​നി​ൽ ഞാ​യ​റാ​ഴ്ച ജ​ബ്ബാ​ർ പ​ട്ടേ​ലും ഷാ​ജി എ​ൻ. ക​രു​ണും പ​ങ്കെ​ടു​ക്കും. ഫി​ലിം ഫെ​സ്റ്റി​വ​ൽ നൗ ​ആ​ൻ​ഡ് ദെ​ൻ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ ശ്രീ ​തി​യ​റ്റ​റി​ൽ ഉ​ച്ച​ക്ക് 2.30ന് ​മ​റാ​ത്തി സം​വി​ധാ​യ​ക​ൻ ജ​ബ്ബാ​ർ പ​ട്ടേ​ൽ, മാ​ല​തി സ​ഹാ​യ്,ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഷാ​ജി എ​ൻ. ക​രു​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

Full View


Tags:    
News Summary - photo exhibition continued with the set of the movie and Satyan Smriti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.