പെണ്‍ഭ്രൂണഹത്യയുടെ കഥയുമായി പുതുമുഖ താരങ്ങളെ അണിനിരത്തി രാജസ്ഥാൻ ഗ്രാമങ്ങളിൽ ചിത്രീകരിച്ച മലയാളചിത്രം 'പിപ്പലാന്ത്രി' ഈമാസം 18ന് നീസ്ട്രീം ഒ.ടി.ടിയിൽ റിലീസ് ചെയ്യും. ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത സിനിമ സാമൂഹിക ദുരാചാരമായ പെണ്‍ഭ്രൂണഹത്യയുടെ രഹസ്യങ്ങള്‍ തേടിയുള്ള പ്രയാണമാണ്. രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും തനതായി ചിത്രീകരിച്ചതാണ് ഈ സിനിമയുടെ പുതുമ.
'സിനിമയ്ക്ക് വേണ്ടി പ്രത്യേകിച്ച് ഞങ്ങള്‍ ഒന്നും ഷൂട്ട് ചെയ്തിട്ടില്ല. ഗ്രാമങ്ങളിലെ പ്രാകൃത ആചാരങ്ങള്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രീകരിക്കാനായത്. കൃത്രിമമായിട്ടൊന്നും ചെയ്തിട്ടില്ല. ഗ്രാമ മുഖ്യന്മാരുടെ അനുമതിയോടെ നൂറുകണക്കിന് ഗ്രാമവാസികളെ അണിനിരത്തിയായിരുന്നു. പെണ്‍കുട്ടികളുടെ ജീവിതവും ആധുനിക ജീവിതത്തിലൂടെ പെണ്‍കുട്ടികളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.'- ഷോജി സെബാസ്റ്റ്യന്‍ പറയുന്നു.
സുരേഷ് വേലത്ത്, ഋഷി, മിയശ്രീ, ജോഷി നായര്‍, രാകേഷ്ബാബു, കാവ്യ, ജോണ്‍ മാത്യൂസ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. ബാനര്‍-സിക്കാമോർ ഫിലിം ഇന്‍റർനാഷണൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഷോജി സെബാസ്റ്റ്യൻ, പ്രഫ. ജോണ്‍ മാത്യൂസ്, ക്യാമറ-സിജോ എം. എബ്രഹാം, തിരക്കഥ-ഷെല്ലി ജോയ്, ഷോജി സെബാസ്റ്റ്യന്‍, എഡിറ്റര്‍-ഇബ്രു എഫ് എക്സ്, ഗാനരചന-ചിറ്റൂര്‍ ഗോപി, ജോയ്‌സ് തോന്നിയാമല, സംഗീതം-ഷാന്‍റി ആന്‍റണി, ആര്‍ട്ട്-രതീഷ്, കോസ്റ്റ്യൂം ഡിസൈനര്‍-ബെന്‍സി കെ.ബി, മേക്കപ്പ്-മിനി സ്റ്റൈല്‍മേക്ക്, അസോസിയേറ്റ് ഡയറക്ടര്‍-സജേഷ് സജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്സ്-ജോഷി നായര്‍, രാകേഷ് ബാബു, പ്രൊഡക്ഷന്‍ മാനേജര്‍-എ.കെ. വിജയന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പ്രഫ. ജോണ്‍ മാത്യൂസ്, സ്റ്റിൽസ്-മെഹ്രാജ്, വാർത്ത പ്രചരണം-പി.ആർ.സുമേരൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.