ചെയ്ത കരണ്ട് ഹൊറർ ചിത്രങ്ങളും മികച്ചതാക്കി മാറ്റിയ രാഹുൽ സദാശിവന്‍റെ അടുത്ത ചിത്രത്തിൽ നായകനാകാൻ പ്രണവ് മോഹൻലാൽ. ഇരുവരും ഒന്നിക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒഫീഷ്യൽ അനൗൺസ്മെന്‍റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പ്രണവ് മോഹൻലാലും രാഹുൽ സദാശിവനുമൊപ്പം സിനിമയുടെ നിർമാതാക്കളും ചേർന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്.
സംവിധായകന്‍റെ ആദ്യ രണ്ട് ചിത്രം പോലെ ഇതും ഹൊറർ ഴേണറാണെന്നാണ് റിപ്പോർട്ട്. ഷെയ്ൻ നിഗം, രേവതി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കിയ ഭൂതകാലമാണ് അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ അതേ ടീം തന്നെയാണ് ഈ സിനിമയ്ക്കായി വീണ്ടും ഒന്നിക്കുന്നത്.
ാലൂസിനിമയുടെ ഷൂട്ടിങ് ഇന്ന് മുതൽ കൊച്ചിയിൽ ആരംഭിക്കും. ഭ്രമയുഗത്തിന്റെ നിര്‍മാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസും നെറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഷെഹ്‌നാദ് ജലാൽ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിങ് കൈകാര്യം ചെയ്യുക ഷഫീക് മുഹമ്മദ് അലി ആണ്. പ്രശസ്ത ആർട്ട് ഡയറക്റ്റർ ആയ ജ്യോതിഷ് ശങ്കർ ആണ് സിനിമയുടെ ആർട്ട് വർക്കുകൾ ഒരുക്കുന്നത്. ഹൊറര്‍ ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 40 ദിവസം നീണ്ടു നിൽക്കും. ക്രിസ്റ്റോ സേവിയർ ആണ് സിനിമയുടെ സംഗീതം സംവിധാനം നിർവഹിക്കുന്നത്. സിനിമയുടെ മറ്റു അഭിനേതാക്കളെപ്പറ്റിയുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.