300 രൂപയുടെ ടെൻറിൽ താമസിക്കുന്ന പ്രണവ്​ മോഹൻലാൽ; ഹംപി അനുഭവം പങ്കുവച്ച്​ യുവാവ്​

താരജാഡകൾ തീരെ ഇല്ലെന്ന് പലരും പലവട്ടം പറഞ്ഞിട്ടുള്ളയാളാണ്​ നടൻ മോഹൻലാലി​െൻറ മകൻ പ്രണവ്​. സാധാരണക്കാരെപ്പോലെ സഞ്ചരിക്കുകയും വിലകുറഞ്ഞ ഹോട്ടലുകളിൽ താമസിക്കുകയും ചെയ്യുന്നയാളുമാണ്​ മലയാളത്തിലെ ഇൗ യുവ നടൻ.

വർഷങ്ങൾക്ക്​ മുമ്പ്​ കർണാടകയിലെ ഹംപിയിൽവച്ച് പ്രണവിനെ കണ്ടുമുട്ടിയ അനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ്​ ഒരു യുവാവ്​. ഹോട്ടലിൽ ത​െൻറ മുറിക്ക്​ സമീപം 300 രൂപ വാടക​ ടെൻറിൽ ​ പൊതു ശൗചാലയം ഉപയോഗിച്ച്​ താമസിക്കുന്ന പ്രണവിനെയാണ്​ അന്ന്​ കണ്ടത്​. എല്ലാവരോടും സൗഹൃദം പങ്കുവച്ചും സാധാരണ ഭക്ഷണം കഴിച്ചും ഇടവേളകളിൽ പുസ്​തകം വായിച്ചും കഴിച്ചുകൂട്ടുകയായിരുന്നു​ പ്രണവെന്ന്​ യുവാവ്​ പറയുന്നു. പ്രണവിനോ​ടൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്​.


പോസ്​റ്റി​െൻറ പൂർണരൂപം.

ദേ ഇൗ ഫോട്ടോയിൽ അറ്റത്തു ഇരിക്കുന്ന മുതലിനെ പറ്റി വർഷങ്ങൾക് മുൻപേ എഴുതണം എന്ന് കരുതിയത് ഇപ്പോൾ കുറിക്കുന്നു...കർണാടകയിൽ എംബിബിസ് പഠിച്ചു കൊണ്ടിരിക്കുന്ന കാലത്തു, ഓരോ സെമസ്റ്റർ എക്സാം കഴിയുമ്പോഴും ഒരു ഹംപി യാത്ര പതിവാക്കി...കാറിലാണ് യാത്ര... ചെന്നാൽ സാധാരണ ഗോവൻ കോർണറിൽ (ഒരു കഫെ ) ആണ് താമസം..ബാത്​ റൂം അറ്റാച്​ഡ്​ റൂം.. 1000രൂപ ഒരു ദിവസം.. അതിനു താഴെ 800രൂപയുടെ മുറി പക്ഷെ കോമൺ ബാത്​ റൂം... അതിനും താഴെ ആണെങ്കിൽ 300 രൂപക്ക് കഫെയുടെ സൈഡിൽ 6 അടി മണ്ണ് തരും.. അവിടെ ഒരു ടെൻറ്​ കെട്ടി, അതിൽ കിടന്നുറങ്ങാം അവർക്ക്. ബാത്​ റൂം കോമൺ തന്നെ... 1000രൂപയുടെ എ​െൻറ മുറിയുടെ സൈഡിൽ ഇതുപോലെ ഒരുത്തൻ ടെ​ൻറ്​​ അടിച്ചു കിടപ്പുണ്ട്... ഉള്ളിൽ ചെറിയൊരു ജാട ഇട്ടു ഞാൻ റൂമിലേക്കു കയറും.. ഇടക്ക്​ ഫുഡ്‌ വാങ്ങാൻ പുറത്തിറങ്ങുമ്പോ ഞാൻ മനസ്സിൽ കരുതും. പാവം പയ്യൻ എന്ന്.. അങ്ങിനെ ഇരിക്കെ പിറ്റേന്ന് രാവിലെ ആ പയ്യൻ കോമൺ ബാത്‌റൂമിൽ നിന്ന് ഫ്രഷ് ആയി നേരെ ടെൻറിലോട്ടു കേറി..ഈശ്വരാ ഇത് പ്രണവ് മോഹൻലാൽ ആണോ...ഓടി ചെന്ന് ചോദിച്ചു പ്രണവ് അല്ലേ...പുള്ളി ഇറങ്ങി വന്നു.. അതെ bro പ്രണവ് ആണ്... പിന്നെ ഞാൻ എന്തൊക്കെയോ ചോദിച്ചു.. എന്നെ പറ്റി പറയാതെ ഞാൻ ഇങ്ങേരെ കണ്ട സന്തോഷത്തിൽ റൂമിലോട്ടു കേറി പുള്ളി എ​െൻറ പിന്നാലെ ഓടി വന്നു ചോദിച്ചു.. bro എന്താ പേര് ഞാൻ ചോദിക്കാൻ മറന്നു എന്ന്. 😃ഒരുമിച്ചു ഒരു ചായയും കുടിച്ച്​ അന്നത്തെ ദിവസം തുടങ്ങി.. രണ്ടു ദിവസം സത്യം പറഞ്ഞാൽ സിംപിൾ ജീവിതം എങ്ങിനെ ആയിരിക്കണം എന്ന് ഞങ്ങൾ നോക്കി പഠിച്ചു.. ഒരു തുള്ളി മദ്യമോ കഞ്ചാവോ മറ്റെന്തെങ്കിലും ലഹരിയോ അയാൾ ഉപയോഗിക്കുന്നത് ഞാൻ കണ്ടില്ല...ഹംപിയിലെ മലകളിൽ ഓടി കേറാനും വിദേശികളോട് സംസാരിച്ചിരിക്കാനും, ടെൻറിൽ ചെറിയ വെളിച്ചത്തിൽ പുസ്തകങ്ങൾ വായിക്കാനും, കാണുന്നവരോട് സ്നേഹത്തിൽ പെരുമാറാനും, ഉള്ളത് കൊണ്ട് ജീവിക്കാനും, അഹങ്കരിക്കാൻ മനുഷ്യന് ഒന്നും ഇല്ലെന്നും, അയാളിൽ നിന്ന് രണ്ടു ദിവസം കൊണ്ട് ഞാൻ പഠിച്ചു... തിരിച്ചു പോരാൻ കാറിൽ കയറുമ്പോൾ ഞാൻ ചോദിച്ചു. വീട്ടിലേക് എങ്ങിനെ പോവും? ചിരിച്ചു കൊണ്ട് പുള്ളി പറഞ്ഞു. കുഴപ്പമില്ല bro ഇവിടന്ന്​ ബസ് ഉണ്ട് സിറ്റിയിലോട്ട്​. പിന്നെ ട്രെയിൻ കിട്ടീട്ടില്ല.. എങ്ങനേലും പോവും എന്ന്...എനിക്കുറപ്പായിരുന്നു അയാള് ടിക്കറ് കിട്ടിയില്ലെങ്കിലും ലോക്കൽ കംപാർട്മെൻറിൽ കേറി ചെന്നൈയിൽ എത്തും എന്ന്. ഒത്തിരി സന്തോഷത്തോടെയും ബഹുമാനത്തോടെയും കൈ കൊടുത്ത് ഞാൻ പിരിഞ്ഞു..കഫേയിലെ ഹിന്ദിക്കാരി ഓണർ ആൻറി എന്നോട് പറഞ്ഞത് ഞാൻ ഓർത്തു..."alvin അതാണ് കേരള സൂപ്പർ സ്റ്റാർ മോഹൻലാലി​െൻറ മകൻ..ഇയാൾ ഇടക്ക് ഇവടെ വരും. ഇത് പോലെ ജീവിക്കുന്ന ഒരാളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല, അഭിഷേക് ബച്ചനെ പോലെ ഉള്ളവർ പ്രണവിനെ ഒന്ന് കാണണം " ഡൈ ഹാർഡ് മമ്മൂട്ടി ഫാൻ ആയ ഞാൻ ഇത് പോലെ ഒരു മകനെ വളർത്തിയതിൽ മോഹൻലാലിന് മനസിൽ കയ്യടിച്ചു..😍(അഭിഷേക് ബച്ചൻ മോശകാരൻ എന്നല്ല പോസ്റ്റി​െൻറ അർത്ഥം കേട്ടോ 😁)

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.