ഭൂതകാലം, ഭ്രമയുഗം തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകനാകുന്നെന്ന് റിപ്പോർട്ടുകൾ. വിവിധ ട്രാക്കിങ് സൈറ്റുകളിലൂടെയാണ് വിവരം പുറത്തെത്തിയിരിക്കുന്നത്. എന്നാൽ ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.
പ്രചരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, ഹൊറർ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കുമെന്നാണ്.40 ദിവസത്തെ ഷൂട്ടിങ്ങാണ് നിലവിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലാണ് പ്രണവ് മോഹൻലാൽ ഏറ്റവും അവസാനം അഭിനയിച്ചത്.
മമ്മൂട്ടി, അർജുൻ അശോകൻ പ്രധാനവേഷത്തിലെത്തിയ ഭ്രമയുഗമാണ് രാഹുൽ സദാശിവൻ ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രം വൻ വിജയമായിരുന്നു.50 കോടി ക്ലബിലും ചിത്രം ഇടംപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.