തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുന്റെ പുഷ്പ2.2021 ൽ ബ്ലോക്ക്ബസ്റ്റർ ചിത്രമായ പുഷ്പയുടെ രണ്ടാഭാഗം ഡിസംബർ അഞ്ചിനാണ് തിയറ്ററുകളിലെത്തുന്നത്. പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം റിലീസിന് മുമ്പ് തന്നെ മികച്ച കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്.
ചിത്രം തിയറ്ററുകളിലെത്താൻ രണ്ട് ദിവസം മാത്രം ശേഷിക്കെ, 12 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. ആഭ്യന്തര വിപണിയിൽ 30 കോടിയിലധികം ചിത്രം നേടിയിട്ടുണ്ട്. സുകുമാറിന്റെ പുഷ്പ 2 ബോക്സോഫീസിൽ പുതിയ ചരിത്രം കുറിക്കുമെന്നാണ് നിലവിലെ ടിക്കറ്റ് കളക്ഷൻ സൂചിപ്പിക്കുന്നത്.
നിലവിൽ ഏറ്റവും കൂടുതൽ ഓപ്പണിങ് കളക്ഷൻ നേടിയത് രാജമൗലി സംവിധാനം ചെയ്ത ആർ.ആർ. ആറാണ്. രാം ചരണും ജൂനിയർ എൻ.ടി.ആറും പ്രധാനവേഷത്തിലെത്തിയ ചിത്രം ആഗോളതലത്തിൽ ആദ്യദിനം നേടിയത് 223 കോടി രൂപയാണ്.58.37 കോടിയായിരുന്നു ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്. ആർആർആറിന്റെ ലൈഫ്ടൈം കളക്ഷൻ 1,230 കോടി രൂപയാണ്.ആമിർ ഖാന്റെ ദംഗൽ (2,070.3 കോടി രൂപ), ബാഹുബലി 2: ദി കൺക്ലൂഷൻ (1,788.06 കോടി),, കെജിഎഫ്: ചാപ്റ്റർ 2 (1,215 കോടി രൂപ), ജവാൻ (1,160 കോടി രൂപ) എന്നിവയാണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങൾ.
സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.