ദിലീഷ് പോത്തനും ജാഫര്‍ ഇടുക്കിയും; അം അഃ സിനിമയുടെ പോസ്റ്റര്‍ പുറത്ത്

ദിലീഷ് പോത്തനും ജാഫര്‍ ഇടുക്കിയും പ്രധാന വേഷത്തില്‍ എത്തുന്ന ‘അം അഃ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പേരില്‍ തന്നെ പുതുമയാര്‍ന്ന ചിത്രത്തിന്റെ സംവിധാനം കാപി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ തോമസ് സെബാസ്റ്റ്യനാണ് നിര്‍വഹിക്കുന്നത്. മെയ്യഴകന്‍ എന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമിയുടെ ഭാര്യയായെത്തിയ ദേവദര്‍ശിനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ദേവദര്‍ശിനി അഭിനയിക്കുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്.

മീരാ വാസുദേവന്‍, ടി. ജി. രവി, ശ്രുതി ജയന്‍, അലന്‍സിയര്‍, മാലാ പാര്‍വ്വതി, ജയരാജന്‍ കോഴിക്കോട്, മുത്തുമണി, നവാസ് വള്ളിക്കുന്ന്, നഞ്ചിയമ്മ, ശരത് ദാസ്, രഘുനാഥ് പലേരി, നീരജ രാജേന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷത്തിലെത്തുന്നത്.

ഇടുക്കിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെടുന്ന ഈ സസ്‌പെന്‍സ് ഡ്രാമ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് കവിപ്രസാദ് ഗോപിനാഥ് ആണ്. അനീഷ് ലാല്‍ ആര്‍. എസാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഗോപി സുന്ദര്‍. ബിജിത് ബാല ചിത്രസംയോജനം നടത്തുന്ന ‘അം അഃ’ യുടെ കലാസംവിധാനം പ്രശാന്ത് മാധവ് ആണ്.

മേക്കപ് – രഞ്ജിത് അമ്പാടി. കോസ്റ്റ്യൂംസ് – കുമാര്‍ എടപ്പാള്‍. അസോസിയേറ്റ് ഡയറക്ടര്‍ – ഗിരീഷ് മാരാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഗിരീഷ് അത്തോളി. സ്റ്റില്‍സ് – സിനറ്റ് സേവ്യര്‍. പി. ആര്‍. ഓ. – മഞ്ജു ഗോപിനാഥ്. ഡിസൈന്‍സ് – യെല്ലോ ടൂത്ത്‌സ്.

Tags:    
News Summary - Dileesh pothan And Jaffer Idukki Movie Am Aa Poster Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.