മലയാളികളുടെ പ്രിയതാരങ്ങളായ അപ്പാനി ശരത്, ശ്വേത മേനോൻ, ശബരീഷ് വർമ്മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനോജ് ടി യാദവ് രചനയും സംവിധാനവും നിർവഹിച്ച പുതിയ സിനിമ 'ജങ്കാർ ' ഉടനെ തിയറ്ററിലെത്തും. എം സി മൂവീസിന്റെ ബാനറിൽ ബാബുരാജ് എം സിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.ഇതുവരെ സിനിമയിൽ ശരത് ചെയ്തു വന്ന കഥാപാത്രങ്ങളിൽ നിന്ന് ഏറെ പുതുമയുള്ള വേഷമാണ് ഈ ചിത്രത്തിലുള്ളത്.
പകയും പ്രതികാരവും പ്രണയവുമെല്ലാം നിറഞ്ഞുനിൽക്കുന്ന ചിത്രമാണിത്. സുധീർ കരമന, അജ്മൽ സെയിൻ, ബൈജു പി കലാവേദി, ഷീല ശ്രീധരൻ, രേണു സൗന്ദർ, സ്നേഹ, ആലിയ, അമിത മിഥുൻ, ഗീതി സംഗീത, ജോബി പാല, സലീഷ് വയനാട്, നവനീത് കൃഷ്ണ, ഷാബു പ്രൌദീൻ, രാജു, റാം, അനീഷ് കുമാർ, കുമാർ തൃക്കരിപ്പൂർ, പ്രിയ കോട്ടയം, ഷജീർ അഴീക്കോട് എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബി കെ ഹരി നാരായണൻ, സുമേഷ് സദാനന്ദ്, റിതേഷ് മോഹൻ (ഹിന്ദി) എന്നിവർ ചേർന്നൊരുക്കുന്ന വരികൾക്ക്സംഗീതമൊരുക്കുന്നത് ബിജിബാലാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡോ. സ്വപ്ന ബാബുരാജ്, ഛായാഗ്രഹണം രജു ആർ അമ്പാടി, എഡിറ്റർ അയൂബ്ഖാൻ, അസോസിയേറ്റ് ഡയറക്ടർ കെ ഗോവിന്ദൻകുട്ടി, വിഷ്ണു ഇരിക്കാശ്ശേരി, ആക്ഷൻ മാഫിയ ശശി, കോറിയോഗ്രഫി ശാന്തി മാസ്റ്റർ, മേക്കപ്പ് ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ ഡിസൈനർ ശ്രീനു കല്ലേലിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാംജിത് പ്രഭാത്, സ്റ്റിൽസ് ഹരി തിരുമല, അനു പള്ളിച്ചൽ, അസോസിയേറ്റ് ഡയറക്ടർ കെ ഗോവിന്ദൻകുട്ടി, കോസ്റ്റ്യൂമർ സുകേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കരി, പ്രൊമോഷൻ കൺസൾട്ടന്റ് മിഥുൻ മുരളി എന്നിവരാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.