പ്രേംനസീര്‍ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ​'വെള്ളം' മികച്ച ചിത്രം, ഇന്ദ്രൻസ് മികച്ച നടൻ

പ്രേംനസീര്‍ സുഹൃത് സമിതി ഉദയ സമുദ്ര സംഘടിപ്പിക്കുന്ന നാലാമത് പ്രേം നസീര്‍ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഫ്രെണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത് മണംബ്രക്കാട്ട്, ജോസ് കുട്ടി മഠത്തില്‍, യദുകൃഷ്ണ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച 'വെള്ളം' മികച്ച ചിത്രമായും, ഈ ചിത്രം സംവിധാനം ചെയ്ത ജി. പ്രജേഷ് സെൻ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടന്‍ : ഇന്ദ്രന്‍സ് (ചിത്രം: #ഹോം), മികച്ച നടി : നിമിഷ സജയന്‍ (ചിത്രങ്ങള്‍: നായാട്ട്, മാലിക്ക്),

മറ്റ് അവാര്‍ഡുകള്‍:

പ്രത്യേക ജൂറി പുരസ്‌ക്കാരം: ഇ.എം. അഷ്‌റഫ് ( സംവിധായകന്‍, ചിത്രം: ഉരു), മികച്ച സാമൂഹ്യ പ്രതിബദ്ധ്യത ചിത്രം: ഉരു, നിര്‍മ്മാതാവ്: മണ്‍സൂര്‍ പള്ളൂര്‍, മികച്ച സഹനടന്‍ : അലന്‍ സിയാര്‍ ( ചിത്രം: ചതുര്‍മുഖം ), മികച്ച സഹനടി : മഞ്ജു പിള്ള ( ചിത്രം: #ഹോം), മികച്ച തിരകഥാകൃത്ത് : എസ്. സഞ്ജീവ് ( ചിത്രം: നിഴല്‍), മികച്ച ക്യാമറാമാന്‍ : ദീപക്ക് മേനോന്‍ ( ചിത്രം: നിഴല്‍), മികച്ച പാരിസ്ഥിതിക ചിത്രം: (ഒരില തണലില്‍, നിര്‍മ്മാതാവ്: ആര്‍. സന്ദീപ് ), മികച്ച നവാഗത സംവിധായകന്‍ : ചിദംബരം (ചിത്രം: ജാന്‍. എ. മന്‍), മികച്ച ഗാനരചയിതാവ് : പ്രഭാവര്‍മ്മ (ഗാനങ്ങള്‍: ഇളവെയില്‍ ..., ചിത്രം: മരക്കാര്‍, കണ്ണീര്‍ കടലില്‍ ...., ചിത്രം: ഉരു ), മികച്ച സംഗീതം: റോണി റാഫേല്‍ (ചിത്രം: മരക്കാര്‍), മികച്ച ഗായകന്‍ : സന്തോഷ് ( ചിത്രം: കാവല്‍, ഗാനം: കാര്‍മേഘം മൂടുന്നു .....), മികച്ച ഗായിക : ശുഭ രഘുനാഥ് ( ചിത്രം: തീ, ഗാനം: നീല കുറിഞ്ഞിക്ക്), മികച്ച നവാഗത നടന്‍ : ശ്രീധരന്‍ കാണി ( ചിത്രം: ഒരില തണലില്‍), മികച്ച പി.ആര്‍. ഒ: അജയ് തുണ്ടത്തില്‍( ചിത്രം: രണ്ട് ). പ്രേംനസീര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അംബികയ്ക്ക്.

ചലച്ചിത്ര നാടക സംവിധായകനും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂര്‍ ചെയര്‍മാനും, സംവിധായകന്‍ ടി.എസ്. സുരേഷ് ബാബു, കലാമണ്ഡലം വിമലാ മേനോന്‍ എന്നിവര്‍ കമ്മിറ്റി മെമ്പര്‍മാരുമായ ജൂറിയാണ് ഇന്ന് പത്രസമ്മേളനത്തില്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. സമിതി ഭാരവാഹികളായ തെക്കന്‍ സ്റ്റാര്‍ ബാദുഷ, പനച്ചമൂട് ഷാജഹാന്‍ എന്നിവരും പങ്കെടുത്തു. മാര്‍ച്ച് 10 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ സമര്‍പ്പിക്കുമെന്ന് സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ അറിയിച്ചു.

Tags:    
News Summary - Prem Nazir Film Awards announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.