തിയറ്ററുകളിൽ സൂപ്പർ ഹിറ്റായി പ്രേമലു പ്രദർശനം തുടരുകയാണ്. ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിലെത്തിയ ചിത്രം മലയാളത്തിൽ മാത്രമല്ല തെലുങ്കിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ് പതിപ്പും പ്രദർശനം ആരംഭിച്ചിട്ടുണ്ട്. ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് പ്രേമലുവിനെ തമിഴിലേക്ക് എത്തിച്ചിരിക്കുന്നത്. സംവിധായകൻ എസ്. എസ് രാജമൗലിയുടെ മകൻ എസ്. എസ് കാർത്തികേയയാണ് തെലുങ്ക് ഡബ്ബിങ് പതിപ്പിന്റെ റൈറ്റ് സ്വന്തമാക്കിയത്.
തെന്നിന്ത്യൻ സിനിമാ ലോകത്ത് പ്രേമലു ചർച്ചയാകുമ്പോൾ ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രിമിങ്ങിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തെത്തുകയാണ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നാണ് വിവരം. തെലുങ്ക് മാധ്യമമാണ് റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ മാർച്ച് 29 ന് ചിത്രം സ്ട്രിമിങ് ആരംഭിക്കുമെന്ന് ദേശീയ മാധ്യമവും റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ സിനിമയുടെ ഒ.ടി.ടി പ്രദർശനത്തെക്കുറിച്ച് പ്രേമലുവിന്റെ അണിയറപ്രവർത്തകർ പ്രതികരിച്ചിട്ടില്ല. നേരത്തെ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിന് ആണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയത് എന്ന വര്‍ത്തകൾ നിര്‍മ്മാതാക്കളായ ഭാവനാ സ്റ്റുഡിയോസ് തള്ളിയിരുന്നു.
സൂപ്പർ ശരണ്യ എന്ന ചിത്രത്തിന് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിലെത്തിയ ചിത്രം നൂറ് കോടി നേടി പ്രദർശനം തുടരുകയാണ്. 31 ദിവസം കൊണ്ടാണ് നേട്ടം കൈവരിച്ചത്. നസ്ലിൻ, മമിത ബൈജു , ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.