അസത്യ പ്രചാരണങ്ങള്‍ക്ക് ഏറെ നാള്‍ ആയുസ്സ് ഇല്ല, സത്യം പുറത്തുവരുന്നത് നല്ലത്; 'ദ സബർമതി റിപ്പോർട്ടി'നെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: വിക്രാന്ത് മാസി നായകനായി അഭിനയിച്ച് 'ദ സബർമതി റിപ്പോർട്ട്' എന്ന ചിത്രത്തിന്റെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സത്യം പുറത്തുവരുന്നത് നല്ലതാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. സിനിമ സത്യസന്ധമായി ചിത്രീകരിച്ചതാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അസത്യ പ്രചാരണങ്ങള്‍ക്ക് ഏറെ നാള്‍ ആയുസ്സ് ഇല്ല എന്നാണ് സിനിമ വ്യക്തമാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബോളിവുഡ് താരം വിക്രാന്ത് മാസിക്ക് നേരെ വധഭീഷണിയുണ്ടെന്ന് താരം നേരത്തേ പറഞ്ഞിരുന്നു. വിക്രാന്ത് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ടാണ് ഭീഷണിയെന്നും വിക്രാന്ത് പറഞ്ഞിരുന്നു.

ധീരജ് സർണ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. റാഷി ഖന്ന, റിധി ഡോഗ്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ആദ്യദിനം 1.69 കോടി രൂപ കളക്ഷൻ നേടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

Tags:    
News Summary - prime-minister-praises-the-sabarmati-report-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.