ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷംപൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂരമ്പല നടയിൽ' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. പൃഥ്വിരാജിന്റേയും ബേസിൽ ജോസഫിന്റേയും രസകരമായ രംഗങ്ങളാണ് ടീസറിലുള്ളത്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽനിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ യു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മെയ് പതിനാറിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നീരജ് രവി നിർവഹിക്കുന്നു.'കുഞ്ഞിരാമായണ' ത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് "ഗുരുവായൂരമ്പല നടയിൽ". നടൻ അജു വർഗീസ് ആദ്യമായി പാടിയ " കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധ കാമുകാ..." എന്ന ഈ ചിത്രത്തിലെ ഗാനം ഏറേ ശ്രദ്ധേയമായി.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം,എഡിറ്റർ- ജോൺ കുട്ടി,സംഗീതം അങ്കിത് മേനോൻ,പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ,ആർട്ട് ഡയറക്ടർ- സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ- അശ്വതി ജയകുമാർ,മേക്കപ്പ്-സുധി സുരേന്ദ്രൻ, സൗണ്ട് ഡിസൈനർ- അരുൺ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്രീലാൽ,സൗണ്ട് മിക്സിംങ്-എം ആർ രാജകൃഷ്ണൻ,ആക്ഷൻ-ഫെലിക്സ് ഫുകുയാഷി റവ്വേ,സ്റ്റിൽസ്-ജെസ്റ്റിൻ ജെയിംസ്, രോഹിത് കെ സുരേഷ്,ഡിസൈൻ-ഡികൾട്ട് സ്റ്റുഡിയോ,ഫിനാൻസ് കൺട്രോളർ-കിരൺ നെട്ടയിൽ,പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമൾ,പി ആർ ഒ-എ എസ് ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.