കോഴിക്കോട്: കരിപ്പൂർ, രാജമല ദുരന്തങ്ങളിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലിയർപ്പിച്ച് നടൻ പൃഥ്വിരാജ്. സന്തോഷകരമായ നാളെയെ പ്രതീക്ഷിച്ചവരാണ് ഇല്ലാതായത്. ആ നടുക്കം തനിക്ക് കുടഞ്ഞുമാറ്റാൻ കഴിയുന്നില്ലെന്നും താരം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
കേരളത്തിന് ഇത് ദുഃഖഭരിതമായ ഒരു ദിവസമാണ്. നമ്മളിൽ ഭാഗ്യമുള്ള പലരും, നമുക്കറിയാമായിരുന്ന ഒരു ലോകത്തിലേക്ക് തിരിച്ചു പോകാൻ കാത്തിരിക്കുമ്പോൾ, സന്തോഷഭരിതമായ ഒരു നാളെയെ പ്രതീക്ഷിച്ച പലർക്കും ആ പ്രത്യാശ ഇല്ലാതായി എന്ന ചിന്ത എനിക്ക് കുടഞ്ഞെറിയാൻ പറ്റുന്നില്ല. ഇതിനെ മറികടന്ന് മുന്നോട്ടുപോകാനുള്ള കരുത്ത് നിങ്ങള്‍ക്ക് ലഭിക്കട്ടെ. രാജമലയിലും കോഴിക്കോട്ടും മരിച്ചവരുടെ കുടുംബാംഗങ്ങളോടും സ്നേഹിതരോടും അഗാധമായ വ്യസനം രേഖപ്പെടുത്തുന്നു -പൃഥ്വിരാജ് പറഞ്ഞു.
കരിപ്പൂരിലെ വിമാന ദുരന്തത്തിൽ മരിച്ച പൈലറ്റ് ക്യാപ്റ്റൻ ഡി.വി. സാത്തെയെ വ്യക്തിപരമായി അറിയാമെന്നതിൽ അഭിമാനിക്കുന്നു. നമ്മുടെ സംഭാഷണങ്ങൾ എന്നുമോർക്കുമെന്നും പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.