ഏറ്റവും കൂടുതൽ ആരാധകരുടെ താരകുടുബമാണ് നടൻ പൃഥ്വിരാജിന്റേത്. നടന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങൾ പോലും സിനിമ കോളങ്ങളിൽ വാർത്തയാവാറുണ്ട്. പൃഥ്വിയെ പോലെ തന്നെ ഭാര്യ സുപ്രിയയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. നിർമാതാവ് കൂടിയായ സുപ്രിയയുടെ പിറന്നാളാണിന്ന്.
പ്രിയപത്നിയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് പൃഥ്വി. ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് സുപ്രിയക്ക് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്.'പിറന്നാൾ ആശംസകൾ. നീ എന്‍റെ കൈപിടിക്കുകയാണെങ്കിൽ ഒരു പോരാട്ടവും കഠിനമല്ല. ഒരു യാത്രയും നീണ്ടതല്ല'-പൃഥ്വിരാജ് കുറിച്ചു.
നിലവിൽ ഇരുവരും ലണ്ടനിലാണ്. 2011ഏപ്രിൽ 25നായിരുന്നു പൃഥ്വിരാജിന്‍റെയും മാധ്യമ പ്രവർത്തകയായ സുപ്രിയയുടേയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ഇവരുടേയും ലളിതമായ വിവാഹം ഏറെ ചർച്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.