കൊച്ചി: 'കോവിഡ് വാക്സിൻ ഉടൻ വരും... കുട്ടികൾക്ക് ആദ്യം, കാരണം അവരാണ് ഏറ്റവും പ്രധാനം... ഇനി ആഘോഷിക്കാം' പൃഥ്വിരാജിെൻറ മകൾ അലംകൃതയുടേതാണ് ഈ കുട്ടിപ്പാട്ട്. ആറുവയസുകാരിയുടെ ആരിലും പ്രത്യാശ നിറക്കുന്ന 'കോവിഡ് വാക്സിൻ ഗാനം' പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയായിരുന്നു.
കോവിഡ് വാക്സിനെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞുനൽകിയ കാര്യങ്ങളാണ് അലംകൃതയുടെ പാട്ടിന് പിന്നിലെന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അല്ലിയോട് കോവിഡ് വാക്സിനെക്കുറിച്ചും ഇൗ വർഷം അവസാനത്തോടെ എത്തുമെന്നതിനെക്കുറിച്ചും പൃഥ്വിരാജ് പറഞ്ഞിരുന്നു.
ആദ്യം ആർക്കും നൽകണം, എങ്ങനെ നൽകണം തുടങ്ങിയ കാര്യങ്ങളും അവൾ ദിവസവും ചോദിച്ചുകൊണ്ടിരുന്നു. കാര്യങ്ങളെല്ലാം മനസിലാക്കിയ ശേഷം അവൾ കോവിഡ് വാക്സിനെക്കുറിച്ച് എഴുതിയ കവിത തന്നെ വിളിച്ച് കാണിക്കുകയായിരുന്നു. അക്ഷരതെറ്റുകളുണ്ടെങ്കിലും വാക്കുകളിലെ വികാരം പ്രകടമാണെന്നും പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അലംകൃതയുടെ കോവിഡ് വാക്സിൻ ഗാനം സമൂഹമാധ്യമങ്ങൾ ഇതിനോടകം ഏറ്റെടുത്തു.
ഒക്ടോബർ 20ന് പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 'ജനഗണമന' സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചക്ക് ശേഷം പരിശോധന ഫലം നെഗറ്റീവാകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.