'ഇംഗ്ലീഷിൽ ക്യാപ്ഷൻ ആലോചിച്ചതാ'; പൃഥ്വിയെ ട്രോളി ടോവിനോ

മലയാളത്തിലെ യുവ നടന്മാരായ പൃഥ്വിരാജും ടോവിനൊ തോമസും തമ്മിലുള്ള സൗഹൃദം പ്രശസ്​തമാണ്​. തുടക്കംമുതൽ ടോവിനോയെ പ്രോത്സഹിപ്പിക്കുന്ന നിലപാടാണ്​ പൃഥ്വിരാജ്​ സ്വീകരിച്ചിരുന്നത്​. ആദ്യമായി സിനിമ സംവിധാനം ചെയ്​തപ്പോൾ ടോവിനോക്ക്​ മികച്ച വേഷം നൽകാനും പൃഥ്വി ശ്രദ്ധിച്ചിരുന്നു. പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിൽ ജതിൻരാംദാസ്​ എന്ന യുവ രാഷ്​ട്രീയക്കാരന്‍റെ വേഷം ടോവിനോ ശ്രദ്ധേയമാക്കുകയും ചെയ്​തു. ഇരുവരും തമ്മിലുള്ള മറ്റൊരു ബന്ധം രണ്ടുപേരും ശരീര സംരക്ഷണത്തിൽ മികവുപുലർത്തുന്നവരാണ്​ എന്നതാണ്​. ജിം വർകൗട്ടുകളുടെ ഫോ​ട്ടോകൾ ഇരുവരും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്​ക്കുകയും ചെയ്യാറുണ്ട്​.


ഇത്തരമൊരു ചിത്രമാണ്​ ഇപ്പോൾ വൈറലായിരിക്കുന്നത്​. ഇരുവരും ഒരുമിച്ച്​ ജിമ്മിൽ മസിലുകാണിച്ച്​ നിൽക്കുന്ന ചിത്രങ്ങളാണ്​ ആരാധക ശ്രദ്ധപിടിച്ചുപറ്റിയത്​. രണ്ടുപേരും തങ്ങളുടെ അകൗണ്ടുകളിൽ ചിത്രങ്ങൾ പോസ്റ്റ്​ ചെയ്​തിട്ടുണ്ട്​. ചിത്രത്തിന്​ ടോവിനോ നൽകിയ കാപ്​ഷൻ ചിരി പടർത്തുന്നതാണ്​. 'ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു' എന്നാണ്​ ടോവിനോ കുറിച്ചിരിക്കുന്നത്​.

Full View

ഇംഗ്ലീഷിന്‍റെ പേരിൽ ധാരാളം ട്രോളുകൾ ഏറ്റുവാങ്ങിയ നടനാണ്​ പൃഥ്വിരാജ്​. തുടക്ക കാലത്ത്​ ഇംഗ്ലീഷ്​ അറിയാവുന്ന സൗത്ത്​ ഇന്ത്യയിലെ ഏക നടൻ എന്നാണ്​ പൃഥ്വിയെ ട്രോളന്മാർ വിശേഷിപ്പിച്ചിരുന്നത്​. ഇത്​ സൂചിപ്പിച്ചാണ്​ ടോവിനോ രസകരമായ കുറിപ്പ്​ ഇട്ടിരിക്കുന്നത്​. പൃഥ്വിരാജ്​ പങ്കുവച്ച ഫോ​ട്ടോക്ക്​ നൽകിയിരിക്കുന്ന കാപ്​ഷനിൽ ലൂസിഫറിലെ കഥാപാത്രങ്ങളുടെ പേരുകളാണ്​ കൊടുത്തിരിക്കുന്നത്​. 'സയ്യിദ്​ മസൂദും ജതിൻ രാംദാസും ജിമ്മിൽ ഒരുമിച്ച്​' എന്നാണ്​ പൃഥ്വിയുടെ കാപ്​ഷൻ. എന്തായാലും ആരാധകർ ഇരു ചിത്രങ്ങളും ഏറ്റെടുത്തിട്ടുണ്ട്​.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.