ന്യൂഡൽഹി: തെന്നിന്ത്യൻ സിനിമാ നടി പ്രിയാമണിക്ക് ഏറെ ആരാധകരെ നൽകിയ വെബ് സിരീസായിരുന്നു 'ഫാമിലി മാൻ'. മനോജ് ബാജ്പേയി അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തിന്‍റെ ഭാര്യയായിരുന്നു പ്രിയാമണിയുടെ കഥാപാത്രമായ സുചി. പ്രേക്ഷകർക്ക് പ്രിയങ്കരിയായ 'സുചി'യുടെ വിവാഹമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
2013ലാണ് പ്രിയാമണിയും ഇവന്‍റ് മാനേജരായ മുസ്തഫ രാജും വിവാഹിതരാകുന്നത്. മുസ്തഫ രാജിന് ആദ്യ ഭാര്യ അയേഷയിൽ രണ്ട് കുട്ടികളുണ്ട്. ബന്ധം നിയമപരമായി വേർപെടുത്താതെയാണ് മുസ്തഫ രണ്ടാംവിവാഹം ചെയ്തതെന്ന് ആരോപിച്ചാണ് അയേഷ രംഗത്തെത്തിയിരിക്കുന്നത്. പ്രിയാമണിയുമായുള്ള വിവാഹം നിയമപരമായി നിലനിൽക്കില്ലെന്നും ഇവർ പറയുന്നു. ഗാർഹിക പീഡനത്തിനും പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, ആരോപണം നിഷേധിച്ച് മുസ്തഫ രാജ് രംഗത്തെത്തി. തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണ്. കുട്ടികളുടെ ചിലവുകൾ അയേഷക്ക് കൃത്യമായി നൽകുന്നുണ്ട്. കൂടുതൽ പണം തട്ടാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. 2010 മുതൽ ഞങ്ങൾ വേർപ്പെട്ടു കഴിയുകയാണ്. 2013ൽ വിവാഹമോചനം നേടിയതാണ് -മുസ്തഫ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.