നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മാതാവ് ഏലമ്മ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. മരണാന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ നടക്കും.
ഏലമ്മ- ജോസഫ് ദമ്പതികളുടെ മകനായി 1968 ആണ് ആന്റണി പെരുമ്പാവൂർ ജനിക്കുന്നത്. നിർമാതാവ് എന്നതിൽ ഉപരി അഭിനേതാവ് കൂടിയാണ്. .
2000 ആണ് ആശിർവാദ് സിനിമാസ് എന്ന നിർമാണ കമ്പനി ആരംഭിക്കുന്നത്. മോഹൻലാൽ പ്രധാനവേഷത്തിൽ എത്തിയ നരസിംഹമായിരുന്നു ആശിർവാദ് സിനിമാസിന്റെ ആദ്യ ചിത്രം .നരസിംഹം വൻ വിജയമായിരുന്നു. ഇന്ന് മലയാളത്തിലെ മുന്‍നിര ബാനറുകളില്‍ ഒന്നാണ് ആശീർവാദ്. എലോൺ ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് ഒരുങ്ങുന്നതും ആശിർവാദിന്റെ ബാനറിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.