ആേൻറാ ജോസഫ് നിർമിക്കുന്ന പൃഥ്വിരാജ് ചിത്രം കോള്‍ഡ് കേസും ഫഹദ് ഫാസിൽ ചിത്രം മാലികും ഒ.ടി.ടി പ്ലാറ്റ്‌ഫോമിലേക്ക്. ഈ രണ്ട് ചിത്രങ്ങളും വന്‍മുതല്‍ മുടക്കുള്ളതാണെന്നും ചിത്രങ്ങള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുകയാണെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ ആേൻറാ ജോസഫ് പറഞ്ഞു.
തനു ബാലക്ക് സംവിധാനം ചെയ്യുന്ന ' കോൾഡ് കേസി' ൽ എ.സി.പി സത്യജിത് എന്ന ഉദ്യോഗസ്ഥെൻറ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ' അരുവി' എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധേയയായി മാറിയ അദിതി ബാലനാണ് നായികയാവുന്നത്. മഹേഷ് നാരായണന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന മാലികിെൻറ തിരക്കഥയും എഡിറ്റിംഗും അദ്ദേഹം തന്നെയാണ് നിർവഹിക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രമാണ് മാലിക്.
കോവിഡ് വ്യാപനം കുറയുകയും സെക്കന്‍ഡ് ഷോ ഉള്‍പ്പെടെയുള്ള പ്രദര്‍ശനങ്ങള്‍ നടത്തുവാന്‍ സര്‍ക്കാര്‍ അംഗീകാരം ലഭിക്കുകയും ചെയ്തുകൊണ്ട് മരക്കാറിനൊപ്പം മാലിക്കും 2021 മെയ് 13ന് റിലീസിന് തയ്യാറെടുത്തതാണ്. എന്നാല്‍ കോവിഡ് വ്യാപനം കൂടിയതിനാല്‍ വീണ്ടും തിയേറ്റര്‍ അടച്ചു. ഈ ചിത്രങ്ങള്‍ 100 ശതമാനം സീറ്റിങ് കപ്പാസിറ്റിയില്‍ പ്രദര്‍ശിപ്പിച്ചാല്‍ മാത്രമെ ഇതിെൻറ മുതല്‍ മുടക്ക് ലഭിക്കുകയുള്ളൂ. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ഈ ചിത്രങ്ങള്‍ ഒടിടി റിലീസിന് ശ്രമിക്കുന്നതെന്നും സഹകരണം വേണമെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് അയച്ച കത്തില്‍ ആേൻറാ ജോസഫ് വ്യക്തമാക്കുന്നു. ഫഹദ് ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒ.ടി.ടി പ്ലാറ്റ്ഫോമിലേക്ക് റിലീസ് ചെയ്യുന്ന സാഹചര്യങ്ങളില്‍ ഫഹദ് ചിത്രങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തീയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക് രംഗത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.