ഷാരൂഖ് ഖാൻ ചിത്രമായ പത്താനിലെ ഗാനത്തെ ചുറ്റിപ്പറ്റി വിവാദങ്ങൾ കനക്കുമ്പോഴാണ് ദീപിക പദുകോൺ വേൾഡ് കപ്പ് ട്രോഫി അനാച്ഛേദനത്തിനായി ഖത്തറിലേക്ക് പറന്നത്. ഇതാദ്യമായിട്ടാണ് ഇന്ത്യൻ സിനിമാ താരത്തിന് ഇത്തരത്തിലൊരു അവസരം ലഭിക്കുന്നത്. ചരിത്ര നേട്ടമെന്നായിരുന്നു ആരാധകർ വിശേഷിപ്പിച്ചത്.
ദീപികക്ക് ലഭിച്ച ഭാഗ്യത്തെ കുറിച്ച് വാചാലനാവുകയാണ് രൺവീർ സിങ്. ഭർത്താവ് എന്ന നിലയിൽ തനിക്ക് ഏറെ അഭിമാനമുണ്ടെന്നാണ് നടൻ പറഞ്ഞത്. എൻ.ഡി.ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സന്തോഷം പങ്കുവെച്ചത്."ഇതൊരു വലിയ കാര്യമാണ്. ഭർത്താവെന്ന നിലയിലും ഒരു ഇന്ത്യക്കാരനെന്ന നിലയിലും അവളെക്കുറിച്ച് അഭിമാനിക്കുന്നു''-രൺവീർ സിങ് പറഞ്ഞു.
ദീപിക പദുകോണിനോടെപ്പം രൺവീറും വേൾകപ്പ് ഫൈനൽ കാണാൻ ഖത്തറിൽ എത്തിയിരുന്നു. ഭാര്യക്ക് ലഭിച്ച നേട്ടത്തിൽ ഏറ്റവും അധികം ആഹ്ലാദിച്ചത് രൺവീറായിരുന്നു. ദീപികയും മുൻ സ്പാനിഷ് ടീം ക്യാപ്റ്റന്‍ ഇക്കർ കാസിലും ചേർന്നായിരുന്നു ട്രോഫി അനാവരണം ചെയ്തത്. ലോകകപ്പ് ട്രോഫിക്കൊപ്പം എന്റെ ട്രോഫി എന്ന് കുറിച്ച് കൊണ്ടായിരുന്നു അന്ന് വിഡിയോ നടൻ പങ്കുവെച്ചത്. കൂടാതെ ദീപികക്കൊപ്പം ഖത്തറിൽ നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.