ആരാധകർ ഏറെ കാത്തിരുന്ന അല്ലു അർജുൻ ചിത്രം 'പുഷ്പ 2: ദ റൂള്‍' ട്രെയിലർ പുറത്ത്. പട്നയിലെ വൻ ജനസാഗരത്തെ സാക്ഷിയാക്കി നടൻ അല്ലു അർജുൻ പുഷ്പ 2 ട്രെയിലർ റിലീസ് ചെയ്തത്. ഫഹദിന്റേയും അല്ലു അർജുന്റേയും ഗംഭീര ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.പക്കാ മാസ് ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്.
ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് കേരളത്തിൽ പുഷ്പ 2 എത്തിക്കുന്നത്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പേ കേരളത്തിലെ പുഷ്പ 2 ഫാന്‍സ് ഷോ ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നിരിക്കുകയാണ്. 'പുഷ്പ: ദ റൂള്‍' ഡിസംബര്‍ അഞ്ചു മുതല്‍ കേരളക്കരയിലെ തിയറ്ററുകളില്‍ 24 മണിക്കൂറും പ്രദര്‍ശനമുണ്ടാകുമെന്ന് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് സാരഥി മുകേഷ് ആര്‍. മേത്ത അടുത്തിടെ അറിയിച്ചിരുന്നു. ആരാധകര്‍ സിനിമയുടെ റിലീസ് ഗംഭീര ആഘോഷമാക്കി മാറ്റുമെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ ലോകമെങ്ങും ഫാന്‍സ് ഷോകള്‍ക്കുള്ള ടിക്കറ്റുകള്‍ അതിവേഗമാണ് വിറ്റുപോയിക്കൊണ്ടിരിക്കുന്നത്.
ആദ്യ ഭാഗത്തിന്റെ അപാരമായ ജനപ്രീതിയെ തുടര്‍ന്ന് അല്ലു അര്‍ജുന്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന രണ്ടാം ഭാഗവും ഒരു വലിയ ബോക്‌സ് ഓഫീസ് പ്രതിഭാസമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ആദ്യഭാഗം വാണിജ്യപരമായും വലിയ വിജയം നേടിയിരുന്നു. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.