ലോക സിനിമയിൽ ആദ്യമായി പുഴയിൽ മാത്രം ചിത്രികരിച്ച 'പുഴയമ്മ' ജൂലൈ ഒന്നിന് ജിയോ സിനിമയിലൂടെ റിലീസ് ചെയ്യുന്നു. പുഴ, പരിസ്ഥിതി, മഴ, പ്രളയം എന്നിവ വിഷയമാകുന്ന ഇന്തോ- അമേരിക്കൻ പ്രൊജക്ട് ആണ് 'പുഴയയമ്മ'. വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഗോകുലം ഗോപാലനാണ് നിർമിച്ചിരിക്കുന്നത്.
മഴ എന്ന പെൺകുട്ടിയുടെയും റോസാ ലിൻഡ എന്ന വിദേശ വനിതയുടെയും സൗഹൃദത്തിെൻറ കഥയാണ് പുഴയമ്മ.
ബേബി മീനാക്ഷിയും ഹോളിവുഡ് നടി ലിൻഡാ അർ സാനിയോയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമ്പി ആൻറണി, പ്രകാശ് ചെങ്ങൽ, ഉണ്ണിരാജ , റോജി പി. കുര്യൻ, കെ.പി.എ.സി ലീലാകൃഷ്ണൻ, സനിൽ പൈങ്ങാടൻ, ഡൊമനിക് ജോസഫ്, ആഷ്ലി ബോബൻ, ലക്ഷിമിക, രാജേഷ് ബി, അജിത്ത്, മാസ്റ്റർ വിരാട് വിജീഷ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഇവരോടൊപ്പം പ്രശസ്ത ബഹ്റൈനി സാമൂഹിക പ്രവർത്തക ഫാത്തിമ അൽ മൻസൂരി അതിഥി താരമായി എത്തുന്നുണ്ട്.
പ്രകാശ് വാടിക്കലാണ് തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. എസ്. ലോകനാഥനാണ് ഛായാഗ്രഹണം. വയലാർ ശരത്ചന്ദ്രവർമയുടെ ഗാനങ്ങൾക്ക് കിളിമാനൂർ രാമവർമ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. എഡിറ്റിങ്- രാഹുൽ, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം -ഇന്ദ്രൻസ് ജയൻ, പി. ആർ.ഒ ആതിര ദിൽജിത് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.