പ്രമുഖ തെന്നിന്ത്യൻ താരം ആർ. മാധവൻ സംവിധാനം ചെയ്ത് നായകനാകുന്ന 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ന്യൂയോർക്ക് ടൈംസ് സ്ക്വയറിലെ നാസ്ഡാക് ബിൽബോർഡിൽ പ്രദർശിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ ബിൽബോർഡ് ആണ് ന്യൂ യോർക്കിലെ ടൈംസ് സ്ക്വയറിലെ നാസ്ഡാക്.
ടൈംസ് സ്ക്വയറിലെ ജനക്കൂട്ടത്തിന് ഇടയിൽ നിന്ന് പ്രദർശനം കാണുന്ന മാധവന്റെയും നമ്പി നാരണന്റെയും വീഡിയോ മാധവൻ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറയുന്ന ചിത്രമാണ് 'റോക്കട്രി ദി നമ്പി ഇഫക്റ്റ്'.
നമ്പി നാരായണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം ചിത്രത്തിന്റെ രചനയും നിർമ്മാണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് മാധവൻ തന്നെയാണ്. മാധവന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ചിത്രം. വർഗീസ് മൂലൻ പിക്ചേഴ്സിനൊപ്പം ആർ. മാധവന്റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27th ഇൻവെസ്റ്റ്മെന്റ്സും നിർമാതാക്കളാണ്. ചിത്രം ജൂലൈ ഒന്നിന് തീയേറ്ററുകളിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.