മുംബൈ: കെ.ആർ.കെ എന്ന പേരിൽ അറിയപ്പെടുന്ന നടൻ കമാൽ റാശിദ് ഖാനെതിരെ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ മാനനഷ്ട കേസ് ഫയൽ ചെയ്തു. സൽമാെൻറ ഏറ്റവും പുതിയ ചിത്രമായ 'രാധെ'ക്ക് മോശം നിരൂപണം നടത്തുകയും സാമൂഹിക മാധ്യമങ്ങളിലൂടെ കളിയാക്കുകയും ചെയ്ത സംഭവങ്ങളുമായി ബന്ധപ്പെടുത്തിയാണ് കേസ്. മുംബൈയിലെ കോടതിയിലാണ് സൽമാൻ ഖാൻ ഹരജി നൽകിയത്.
'ഈ മാനനഷ്ടക്കേസ് നിങ്ങളുടെ നിരാശയുടെ തെളിവാണ്. എെൻറ ഫോളോവേഴ്സിന് സിനിമയുടെ റിവ്യൂ നൽകുകയെന്നത് എെൻറ ജോലി. എന്നെ നിങ്ങളുടെ സിനിമ നിരൂപണം ചെയ്യുന്നതിൽ നിന്ന് തടയുന്നതിന് പകരം നല്ല ചിത്രങ്ങളുടെ ഭാഗമാകാനാണ് നിങ്ങൾ ശ്രമിക്കേണ്ടത്. ഞാൻ സത്യത്തിനായി പോരാടും. താങ്കൾ നൽകിയ കേസിന് നന്ദി'-വക്കീൽ നോട്ടീസിെൻറ ആദ്യ പേജ് പങ്കുവെച്ചുകൊണ്ട് കെ.ആർ.കെ ട്വിറ്ററിൽ കുറിച്ചു.
'ഒരു നിർമാതാവോ നടനോ അവരുടെ സിനിമ റിവ്യൂ ചെയ്യരുതെന്ന് എന്നോട് ആവശ്യപ്പെട്ടാൽ ഞാൻ ഒരിക്കലും ചെയ്യാറില്ലെന്ന് ഞാൻ പലതവണ പറഞ്ഞു. എെൻറ റിവ്യൂ അദ്ദേഹത്തിെൻറ 'രാധേ'യെ ബാധിച്ചതിനാൽ സൽമാൻ ഖാൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. അതിനാൽ ഞാൻ അദ്ദേഹത്തിെൻറ സിനിമകൾ ഇനി റിവ്യൂ ചെയ്യില്ല. എെൻറ അവസാന വീഡിയോ ഇന്ന് റിലീസ് ചെയ്യുന്നു' -കെ.ആർ.കെ മറ്റൊരു ട്വീറ്റിൽ എഴുതി.
രാധേ സിനിമ കണ്ട ശേഷം തെൻറ തല കറങ്ങിയതായി കെ.ആർ.കെ കളിയാക്കിയിരുന്നു. ഇടവേളക്ക് ശേഷം തിയറ്ററിലേക്ക് മടങ്ങാൻ തോന്നുന്നില്ലെന്നും നടൻ പറഞ്ഞു. കേസിൽ നിന്ന് പിൻവാങ്ങാൻ ആവശ്യപ്പെടാൻ കെ.ആർ.കെ സൽമാൻ ഖാെൻറ പിതാവായ സീലം ഖാനോട് അഭ്യർഥിച്ചിരുന്നു. റിവ്യൂ വിഡിയോകൾ നീക്കം ചെയ്യാമെന്നും കെ.ആർ.കെ ഉറപ്പ് നൽകി.
നേരത്തെ സാമുഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയതിന് നടൻ ആമിർഖാൻ, വിക്രം ഭട്ട്, നടനും നിർമാതാവുമായ നിഖിൽ ദ്വിവേദി എന്നിവർ കെ.ആർ.കെയെ കോടതി കയറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.