ഓസ്കർ അംഗങ്ങളായി ഏഴ് ഇന്ത്യൻ ചലച്ചിത്ര പ്രതിഭകളെ സംഘാടകരായ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് തിരഞ്ഞെടുത്തു. 487 പുതിയ അംഗങ്ങളുടെ പട്ടികയിലാണ് ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി, ശബാന ആസ്മി, രാജമൗലിയുടെ ഭാര്യയും വസ്ത്രാലങ്കാര കലാകാരിയുമായ രമ രാജമൗലി, ഋതേഷ് സിദ്ധ്വാനി, ഛായാഗ്രാഹകന്‍ രവി വര്മന്, സംവിധായിക റിമദാസ്, ‘നാട്ടു നാട്ടു’ ഗാനത്തിന്റെ കൊറിയോഗ്രാഫര്‍ പ്രേം രക്ഷിത് എന്നിവർ സ്ഥാനം പിടിച്ചത്.
ഓസ്കര് പുരസ്കാരങ്ങളുടെ 2024 ക്ലാസിലാണ് ഇവരെ ക്ഷണിച്ചിരിക്കുന്നത്. ഓസ്കര് പുരസ്കാരം നേടിയിട്ടുള്ള 19 പേരും നോമിനേഷന് ലഭിച്ചിട്ടുള്ള 71 പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ ക്ഷണിക്കപ്പെട്ടിട്ടുള്ളവര്‍ അക്കാദമി അംഗത്വം സ്വീകരിച്ചാല്‍ ആകെ അംഗങ്ങളുടെ എണ്ണം 10,910 ആയി ഉയരും. ഇവരില്‍ 9000ത്തിലധികം പേര്‍ക്ക് വോട്ട് ചെയ്യാന്‍ യോഗ്യതയുമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.