1995ൽ മലയാള സിനിമയിൽ ചുവട് വെച്ച മഞ്ജു വാര്യർ രണ്ടാം വരവിലായിരുന്നു തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ധനുഷിന്റെ അസുരൻ എന്ന ചിത്രത്തിലൂടെയായിരുന്നു കോളിവുഡ് പ്രവേശനം. അസുരനിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അജിത് ചിത്രമായ തുനിവാണ് നടിയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം. മികച്ച സ്വീകാര്യതയാണ് ഈ കഥാപാത്രത്തിനും ലഭിക്കുന്നത്.
അസുരന് മുമ്പ് തമിഴിൽ അവസരം ലഭിച്ചതിനെ കുറിച്ച് പറയുകയാണ് മഞ്ജു വാര്യർ. പുതിയ ചിത്രമായ ആയിഷയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. തമിഴിൽ അവസരങ്ങൾ നേരത്തെ തന്നെ ലഭിച്ചുവെന്നും എന്നാൽ പല കാരണങ്ങൾ കൊണ്ട് വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്നും മഞ്ജു വാര്യർ പറഞ്ഞു.
അസുരന് മുമ്പും തമിഴിൽ നിന്ന് ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ പല കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. അന്ന് മലയാളത്തിൽ തുടർച്ചയായി സിനിമകൾ ചെയ്തിരുന്ന സമയമായിരുന്നു. അതുകൊണ്ട് ഡേറ്റ് പ്രശ്നമായി- മഞ്ജു പറഞ്ഞു.
'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍' എന്ന ചിത്രത്തിൽ ഐശ്വര്യ റായി ചെയ്ത കഥാപാത്രം ഞാൻ ചെയ്യേണ്ടിയിരുന്നതായിരുന്നു. ചിത്രത്തിനായി സംവിധായകന്‍ രാജീവ് മേനോന്‍ ആദ്യം എന്നെ ആയിരുന്നു സമീപിച്ചത്. അത് പിന്നീട് ഐശ്വര്യ റായി ചെയ്തു; മഞ്ജു കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.