33 വർഷങ്ങൾക്ക് ശേഷം; സന്തോഷം പങ്കുവെച്ച് രജനികാന്ത്

 ജയിലറിന് ശേഷം രജനികാന്ത് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രമാണ് തലൈവർ 170. ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനിക്കൊപ്പം വൻ താരനിരയാണ് അണിനിരക്കുന്നത്. മഞ്ജു വാര്യർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം രജനിയുടെ ഭാര്യയായിട്ടാണ് നടി എത്തുന്നതെന്നാണ്.

സൂപ്പർ താരം അമിതാഭ് ബച്ചനും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. തലൈവർ 170 ൽ ബച്ചൻ ജോയിൻ ചെയ്തിട്ടുണ്ട്. രജനികാന്താണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. 33 വർഷങ്ങൾക്ക് ശേഷം ബച്ചനൊപ്പം സ്ക്രീൻ സ്പെയിസ് പങ്കിടുന്നതിന്റെ സന്തോഷവും രജനി വ്യക്തമാക്കിയിട്ടുണ്ട്.

'33 വർഷങ്ങൾക്ക് ശേഷം ഞാൻ എന്റെ മാർഗദർശിയും പ്രതിഭാസവുമായ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്നു. ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ലൈക പ്രൊഡക്ഷൻസിന്റെ തലൈവർ 170. എന്റെ ഹൃദയം സന്തോഷം കൊണ്ട് ഇടിക്കുന്നു'- തലൈവർ എക്സിൽ കുറിച്ചു. കൂടാതെ ബച്ചനൊപ്പമുളള ചിത്രവും രജനികാന്ത് ഷെയർ ചെയ്തിട്ടുണ്ട്.

1991 ൽ റിലീസ് ചെയ്ത ഹം  ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അമിതാഭ് ബച്ചൻ- രജനികാന്ത് ചിത്രം. ഹം വൻ വിജയമായിരുന്നു. മുകുള്‍ എസ് അനന്ദ് സംവിധാനം ചെയ്ത ചിത്രം 16.8 കോടി രൂപയാണ് കളക്ഷൻ  നേടിയത്.  അന്ധ കാനൂണ്‍, ഗെരഫ്താര്‍ തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും  ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ജയിലറാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ രജനികാന്ത് ചിത്രം. 


Tags:    
News Summary - Rajinikanth drops epic pic with Big B: Working with my mentor after 33 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.