തെൻറ ആരാധകനുവേണ്ടി പ്രാർഥിച്ചും രോഗമുക്തി ആശംസിച്ചും തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്. ശബ്ദ സന്ദേശമായാണ് അദ്ദേഹം ആരാധകനോട് സംസാരിച്ചത്. നടെൻറ ആരാധകനായ മുരളി കോവിഡ് -19 ബാധിച്ച് വൃക്ക സംബന്ധമായ പ്രശ്നങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുരളിക്കാണ് രജനി ശബ്ദസന്ദേശം അയച്ചത്.
അസുഖം ഭേദമായശേഷം തെൻറ വീട്ടിലേക്ക് വരണമെന്നും ആരാധകനെയും കുടുംബത്തെയും രജനി ക്ഷണിച്ചു. കോവിഡ് ബാധിച്ച മുരളിയെ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. മുരളിയുടെ മകൻ ദർശനാണ് രജനിയുടെ സന്ദേശം ട്വിറ്ററിൽ പങ്കുവച്ചത്.
@rajinikanth ஆசிர்வாதம் கிடைத்தது, அதிசயம் நடந்தது அற்புதம் நிகழ்ந்தது. கொரோனா நெகடிவ் வந்தது. தலைவர் காவலர்களின் பிரார்த்தனையால் எனது கிட்னி யும் சரி ஆகி மீண்டும் பழைய நிலைக்கு வருவேன். உங்கள் பிரார்த்தனைக்கு நன்றி 🙏. @mayavarathaan @imravee 👇🏿 pic.twitter.com/G9iYKBxKgZ
— Darshan (@Darshan47001815) September 17, 2020
'മുരളി, ഞാൻ രജനീകാന്താണ് സംസാരിക്കുന്നത്. നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല. ആത്മവിശ്വാസത്തോടെയിരിക്കുക. ഞാൻ ദൈവത്തോട് പ്രാർത്ഥിക്കും. നിങ്ങൾ ഉടൻ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങും. നിങ്ങൾ സുഖം പ്രാപിച്ചുകഴിഞ്ഞാൽ , ദയവായി നിങ്ങളുടെ കുടുംബാംഗങ്ങൾക്കൊപ്പം എെൻറ വീട് സന്ദർശിക്കുക. ഞാൻ നിങ്ങളെ കാണുകയും നിങ്ങൾക്കായി പ്രാർഥിക്കുകയും ചെയ്യും. ആത്മവിശ്വാസത്തോടെയിരിക്കുക'-എന്നാണ് ഒാഡിയോയിലുള്ളത്.
'അദ്ദേഹത്തിെൻറ അനുഗ്രഹം ലഭിച്ചു. വൃക്ക സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് ഉടൻ സുഖം പ്രാപിക്കുമെന്നും ഉടൻ കോവിഡ് നെഗറ്റീവ് ആകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. താങ്കളുടെ പ്രാർഥനയ്ക്ക് നന്ദി'-എന്ന കുറിപ്പോടെയാണ് ദർശൻ ശബ്ദസന്ദേശം പങ്കുവച്ചിരിക്കുന്നത്.മുംബൈയിൽ താമസിക്കുന്ന മുരളി നിലവിൽ രോഗത്തിൽ നന്ന് മുക്തിനേടിക്കൊണ്ടിരിക്കുകയാണ്. നിലവിൽ അദ്ദേഹം അപകടാവസ്ഥ പിന്നിട്ടതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.