രജിഷ വിജയനും വെങ്കിടേഷും; 'ലവ്ഫുളി യുവർസ് വേദ' യിലെ ആദ്യ ഗാനം

ജിഷ വിജയനും, ശ്രീനാഥ് ഭാസിയും, വെങ്കിടേഷും, അനിക സുരേന്ദ്രനും മുഖ്യ വേഷത്തിലെത്തുന്ന ലവ്ഫുള്ളി യുവർസ് വേദ യിലെ ആദ്യ ഗാനം പുറത്തിറങ്ങി. രതി ശിവരാമന്റെ വരികൾക്ക് രാഹുൽ രാജ് ഒരുക്കിയ "ആകാശ പാലഴിയിൽ" എന്ന മനോഹരമായ പ്രണയ ഗാനം ആലപിച്ചിരിക്കുന്നത്‌ ശ്വേത മോഹൻ ആണ്. റഫീഖ് അഹമ്മദും, ധന്യ സുരേഷ് മേനോനും ആണ് മറ്റ് ഗാനങ്ങൾക്കു വരികൾ എഴുതിയിരിക്കുന്നത്.

R2 എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിലും റുവിൻ വിശ്വവും ചേർന്ന് നിർമിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രഗേഷ് സുകുമാരൻ ആണ്. കലാലയ പ്രണയവും രാഷ്ട്രീയവും പ്രധാന പ്രമേയമായ ഈ ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

രഞ്ജിത് ശേഖർ, ചന്തുനാഥ്, ഷാജു ശ്രീധർ, ശരത് അപ്പാനി, നിൽജ കെ ബേബി, ശ്രുതി ജയൻ, വിജയ കുമാർ എന്നിവരും എന്നിവരാണ് മറ്റു താരങ്ങൾ. ബാബു വൈലത്തൂരിന്റെ തിരക്കഥയിൽ ഒരു ക്യാമ്പസ് കാലഘട്ടത്തെ പുന:സൃഷ്ടിക്കുകയാണ് വേദയിലൂടെ . കലാലയത്തിന്റെ സൗഹൃദങ്ങളുടേയും, പ്രണയത്തിന്റെയും, വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടയാണ് വേദ സഞ്ചരിക്കുന്ന ഈ ചിത്രം ക്യാൻവാസിൽ പകർത്തിയിരിക്കുന്നത് ടോബിൻ തോമസ് ആണ്. ഈ കാലഘട്ടം ശക്തമായി ചർച്ചചെയുന്ന പാരിസ്ഥിതിക രാഷ്ട്രീയവും വേദയിലൂടെ മുന്നോട്ടു വെയ്ക്കുന്നുണ്ട്..

കോ പ്രൊഡ്യൂസർ - അബ്ദുൽ സലീം, ലൈൻ പ്രൊഡ്യൂസർ - ഹാരിസ് ദേശം, പ്രോജെക്റ്റ് കൺസൾടന്റ് - അൻഷാദ് അലി, ചീഫ് അസ്സോസിയേറ്റ് - നിതിൻ സി സി, എഡിറ്റർ - സോബിൻ സോമൻ, കലാസംവിധാനാം - സുഭാഷ് കരുണ, വസ്ത്രാലങ്കാരം -അരുൺ മനോഹർ, മേക്കപ്പ് - ആർ ജി വയനാട്, സംഘട്ടനം - ഫിനിക്‌സ് പ്രഭു, ടൈറ്റിൽ ഡിസൈൻ - ധനുഷ് പ്രകാശ്, പ്രൊഡക്ഷൻ കോണ്ട്രോളർ - റെനി ദിവാകർ, സ്റ്റിൽസ് - റിഷാജ് മുഹമ്മദ്, ഡിസൈൻസ് - യെല്ലോടൂത്ത്, കളറിസ്റ് - ലിജു പ്രഭാകർ, ഫിനാൻസ് ഹെഡ് - സുൽഫിക്കർ, സൗണ്ട് ഡിസൈൻ - വിഷ്ണു പി സി, പി ആർ ഒ - എ എസ് ദിനേശ്, മീഡിയ & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ, ഡിജിൽ മാർക്കറ്റിംഗ് - വൈശാഖ് സി വടക്കേവീട്.

Full View


Tags:    
News Summary - Rajisha Vijay and Venkitesh movie Lovefully Yours Veda akasha Palazhiyil Video Song Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.