''കൊള്ള''യിലൂടെ പ്രിയ വാര്യർ മലയാളത്തിലേക്കു മടങ്ങിയെത്തുന്നു

രജീഷ വിജയനും, പ്രിയ വാര്യരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന പുതിയ ചിത്രം "കൊള്ള"യുടെ ടൈറ്റിൽ ലോഞ്ച് ഇന്ന് ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു. സംവിധായകന്‍ സിബി മലയില്‍ ആദ്യ ഭദ്രദീപം തെളിച്ചു.

സിയാദ് കോക്കര്‍, നിര്‍മ്മാതാവ് രെജീഷ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ രവി മാത്യു, ഡോ. ജയകുമാര്‍ (കേരള ലോട്ടറി ട്രേഡ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്), സംവിധായകന്‍ സൂരജ് വര്‍മ്മ ഡോ. ബോബി, വിനയ് ഫോര്‍ട്ട്, പ്രിയാ വാര്യര്‍, ഇന്ദ്രജിത്ത്, പൂര്‍ണ്ണിമാ ഇന്ദ്രജിത്ത്, എന്നിവര്‍ ചേര്‍ന്ന് ചടങ്ങ് പൂര്‍ത്തീകരിച്ചു.തുടർന്ന്

ഡയറക്ടർ സിബി മലയിൽ ചിത്രത്തിന്റെ ടൈറ്റിൽ "കൊള്ള " ലോഞ്ച് ചെയ്തു. സിബി മലയില്‍, സിയാദ് കോക്കര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമാ ഇന്ദ്രജിത്ത്, വിനയ് ഫോര്‍ട്ട്, പ്രിയാ വാര്യര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മഹേഷ് നാരായണൻ,

അജയ് വാസുദേവ്, മനു അശോക്, ബോബന്‍ സാമുവല്‍, ഷിബു ചക്രവര്‍ത്തി, വിനോദ് ഗുരുവായൂര്‍, തുടങ്ങിയ ചലച്ചിത്ര മേഖലയിലെ പ്രമുഖ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. മെയ്‌ 13ന് ഏറ്റുമാനൂരിൽ വച്ച് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. "ഒരു അഡാർ ലവ് "ന് ശേഷം പ്രിയ വാര്യർ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രംകൂടിയാണിത്.

ചിത്രത്തിന്റെ സംവിധാനം നവാഗതനായ സൂരജ് വർമ്മ . കഥ :ബോബി - സഞ്ജയ്‌. തിരക്കഥ: ജാസിം ജലാൽ നെൽസൻ ജോസഫ് അയ്യപ്പൻ ബാനറിൽ രജീഷ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ ചിത്രത്തിൽ വിനയ് ഫോർട്ട്‌, അലെൻസിയർ, പ്രേം പ്രകാശ്, ഷെബിൻ ബെൻസൻ, ഡെയിൻ ഡേവിസ്‌, പ്രശാന്ത് അലക്സാണ്ടർ, ജിയോ ബേബി എന്നിവർ അഭിനയിക്കുന്നു. ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രൊഡ്യൂസർ കെ. വി രജീഷ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രവി മാത്യു.

രവി മാത്യു പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാജവേൽ മോഹൻ, സംഗീതം ഷാൻ റഹ്മാൻ, എഡിറ്റർ അർജു ബെൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ സനീഷ് സെബാസ്റ്റ്യൻ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം മെൽവി ജെ, ആർട്ട്‌ രാഖിൽ, പ്രൊഡക്ഷൻ കൺട്രോളർ ഷബീർ. പി ആർ ഓ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്

Tags:    
News Summary - Rajisha Vijayan, Priya Prakash Varrier to headline ‘Kolla’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.