സഞ്ജയ് ദത്ത്, അർഷാദ് വാർസി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ചിത്രമാണ് മുന്നാ ഭായ് എം.ബി.ബി.എസ്. 2003 ൽ പുറത്തിറങ്ങിയ ചിത്രം ബോളിവുഡിൽ വൻ വിജയമായിരുന്നു.പിന്നീട് 2006-ൽ 'ലഗേ രഹേ മുന്ന ഭായ്' എന്ന പേരിൽ ഹിരാനി രണ്ടാം ഭാഗം ഒരുക്കി. ഈ ചിത്രവും ബോക്സോഫീസിൽ വൻ വിജയമായിരുന്നു.
ഇപ്പോഴിതാ മുന്ന ഭായിയുടെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ രാജ്കുമാർ ഹിരാനി. മൂന്നാം ഭാഗം വരുമെന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയുകയുള്ളൂവെന്നും എന്നാൽ ഈ ചിത്രം ഒരുക്കുക എന്നത് വലിയൊരു വെല്ലുവിളിയാണെന്നും ഹിരാനി എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മുന്ന ഭായിയുടെ മൂന്നാം ഭാഗം ഒരുക്കുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണ്. ആദ്യ രണ്ട് ഭാഗം സൂപ്പർ ഹിറ്റായിരുന്നു. മൂന്നാം ഭാഗത്തിനായുള്ള പകുതി എഴുതിയ അഞ്ച് തിരക്കഥകൾ എന്റെ കൈകളിലുണ്ട്. അതിൽ ചില കഥകൾ ഇപ്പോൾ കാലഹരണപ്പെട്ടിട്ടുണ്ട്. ആദ്യ രണ്ട് പതിപ്പുകളുടെ നിലവാരത്തിൽ എത്തിയില്ലെങ്കിൽ മൂന്നാമത്തേത് ചെയ്യാൻ കഴിയില്ല- ഹിരാനി തുടർന്നു.
ഞാനും സഞ്ജയ് ദത്തും മുന്നാ ഭായ് മൂന്നാം ഭാഗത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ഡങ്കി ഇപ്പോൾ പൂർത്തിയായി. ഇനി എന്റെ കൈകയിലുള്ള പഴയ കഥകളിലേക്ക് മടങ്ങണം. എനിക്ക് മുന്ന ഭായ് മൂന്ന് ചെയ്യാന്‍ ആഗ്രഹമുണ്ട്, പക്ഷേ അത് എപ്പോൾ സംഭവിക്കുമെന്ന് പറയാൻ കഴിയില്ല- ഹിരാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.