കൊച്ചി: ലോകത്തെ തന്നെ ഏറ്റവും വലിയ പോത്തുകളുടെ വിശേഷവുമായി മലയാളികളുടെ പ്രിയ നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനുമായ രമേഷ് പിഷാരടിയുടെ പുതിയ സംരംഭമായ പെറ്റ്ഫ്‌ളിക്‌സ്. തന്‍റെ യുട്യൂബ് ചാനലായ രമേഷ് പിഷാരടി എന്റര്‍ടെയ്ന്‍മെന്‍റിസില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ പരിപാടിയാണ് പെറ്റ്ഫ്‌ളിക്‌സ്. നാം നമ്മുടേതാക്കി വളര്‍ത്തുന്ന, വളരെ പ്രത്യേകതകളുള്ള പക്ഷിമൃഗാദികളും മറ്റ് ജീവജാലങ്ങളുമൊക്കെ പെറ്റ്ഫ്‌ളിക്‌സില്‍ അതിഥികളായെത്തും. ആദ്യ എപ്പിസോഡില്‍ത്തന്നെ ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ പോത്തുകളാണ് വരുന്നത്.
21 കോടി രൂപ വരെ വിലയുള്ള പോത്തുകളുടെ വിശേഷങ്ങള്‍ ഈ സീരീസിലൂടെ കാണാനാകും. 'ഇഷ്ടമുള്ള ജോലി ചെയ്യാന്‍ കഴിയുക എന്നത് ഒരു വലിയ ഭാഗ്യമാണ്. അങ്ങനെയായാല്‍പ്പിന്നെ അത് നമുക്കൊരു ജോലിയായി തോന്നുകയില്ല. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി സ്‌റ്റേജിലും ടെലിവിഷനിലും ഞാന്‍ അതു തന്നെയാണ് ചെയ്യുന്നത്. എന്നാല്‍, ഇത് അങ്ങനെയുള്ളതൊന്നുമല്ല. ഒരു പുതിയ യാത്രയാണ്. എന്തെങ്കിലും ടെന്‍ഷന്‍ വന്നാല്‍ ജീവികളുമായുള്ള സഹവാസമാണ് ഞാന്‍ കൂടുതലും ചെയ്യുന്നത്. ഞാന്‍ ആദ്യം സംവിധാനം ചെയ്ത സിനിമയിലും ജീവികള്‍ ഒരു പ്രധാന ഭാഗമായിരുന്നു.
ജീവികളുമായുള്ള സംസര്‍ഗം വളരെ കൂടുതലാണ്. വിദേശ രാജ്യങ്ങളില്‍ ചെന്നാല്‍, ആദ്യം ഓടിച്ചെല്ലുക അവിടത്തെ മൃഗശാലയിലേക്കാണ്. ഇത് അത്തരത്തിലുള്ള സ്വന്തം ആഗ്രഹപ്രകാരം കാണുന്ന ചില കാഴ്ചകള്‍ അങ്ങനെത്തന്നെ കണ്ടു തീര്‍ക്കുക എന്നതിലപ്പുറം ആ കാഴ്ചകള്‍ പ്രക്ഷേകരുമായി പങ്കുവെക്കുക എന്ന ആശയമാണ് പെറ്റ്ഫ്‌ളിക്‌സിന് പിന്നിലുള്ളത്' -രമേഷ് പിഷാരടി പറഞ്ഞു.
യുട്യൂബ് ചാനലില്‍ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ തന്നെ പെറ്റ്ഫ്‌ളിക്‌സ് വൈറലായിരിക്കുകയാണ്. രമേഷ് പിഷാരടിക്കൊപ്പം ഗായകനായ സമദ് സുലൈമാനുമുണ്ട്. പ്രോഗ്രാമിന്‍റെ അവതാരികയായെത്തുന്നത് അന്ന ചാക്കോയാണ്. ഈ പരിപാടി സംവിധാനം ചെയ്തിരിക്കുന്നത് അബ്ബാസാണ്. കാമറ നിരഞ്ജ് സുരേഷ്. എഡിറ്റര്‍ എം.എസ്. സുധീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.