രണ്ടാം വിവാഹ വാർഷികം; ഇൻസ്റ്റഗ്രാമിൽ നിന്ന് ചിത്രം ഡിലീറ്റ് ചെയ്ത് റാണ, എന്തു പറ്റിയെന്ന് ആരാധകർ

സോഷ്യൽ മീഡിയയിൽ നിന്ന് ചെറിയ  ഇടവേള എടുത്ത് നടൻ റാണ ദഗുബാട്ടി. ഇൻസ്റ്റഗ്രാമിൽ നാല് മില്യണിലധികം ഫോളോവേഴ്സുള്ള താരം അക്കൗണ്ടിൽ നിന്ന് വീഡിയോയും ചിത്രങ്ങളും ഡിലീറ്റ് ചെയ്തിട്ടുണ്ട്. ചെറിയ ഇടവേള എടുക്കുന്നു എന്ന്   തന്റെ ആരാധകരെ അറിയിച്ചതിന് ശേഷമാണ് താൽക്കാലികമായി വിടപറഞ്ഞിരിക്കുന്നത്.

റാണക്ക് പെട്ടെന്ന് ഇത് എന്ത് പറ്റിയെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ നടൻ തന്റെ സിനിമാ വിശേഷങ്ങൾക്കൊപ്പം കുടുംബവിശേഷങ്ങളും പങ്കുവെക്കാറുണ്ട്.  ഇത് സോഷ്യൽ മീഡിയയിൽ വളരെ വേഗം വൈറലാവാറുമുണ്ട്.

രണ്ടാം വിവാഹവാർഷികം ആഘോഷിക്കുന്ന വേളയിലാണ് നടൻ ഇൻസ്റ്റഗ്രാമിൽ നിന്ന് ഇടവേള എടുക്കുന്നത്. 2020 ആഗസ്റ്റ് 8 നായിരുന്നു റാണയുടേയും മീഹികയുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. റാണ സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുത്തെങ്കിലും മീഹിക വിവാഹവാഷികാഘോഷ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. രണ്ട് എന്ന് കുറിച്ചു കൊണ്ടാണ് റാണക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

സായി പല്ലവി നായികയായി എത്തിയ വീരാടപർവ്വമാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ നടന്റെ ചിത്രം.


Tags:    
News Summary - Rana Daggubati Take A break From social media, deletes all posts on Instagram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.