രൺബീർ കപൂർ നായകനായെത്തിയ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ചിത്രമാണ് അനിമൽ. സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രം ഒരു ഫാമിലി ആക്ഷൻ ഡ്രാമയാണ് അനിമൽ.
മികച്ച പ്രേക്ഷക പ്രതികരണങ്ങൾ സ്വന്തമാക്കിയ ചിത്രം ബോക്സ് ഓഫീസിൽ നിന്നും വാരികൂട്ടിയത് 900 കോടിയാണ്. സിനിമയുടെ അവസാനം അനിമൽ പാർക്ക് എന്ന രണ്ടാം ഭാഗവും സംവിധായകൻ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള കൂടുതൽ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നടൻ രൺബീർ കപൂർ.
ചിത്രത്തിന് മൂന്നാം ഭാഗവുമുണ്ടാകുമെന്നാണ് രൺബീർ പറഞ്ഞത്. ' സംവിധായകൻ നിലവിൽ മറ്റൊരു ചിത്രത്തിന്‍റെ തിരക്കിലാണ്, അനിമൽ പാർക്ക് 2027ൽ ചിത്രീകരണം ആരംഭിക്കും. മൂന്ന് ഭാഗമായി ഇറക്കാനാണ് സംവിധായകൻ ആലോചിക്കുന്നത്. അടുത്ത സിനിമകളെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതിനെക്കുറിച്ച് ഞങ്ങൾ രണ്ടു പേരും ആദ്യ ഭാഗം മുതൽ ആലോചിക്കുന്നുണ്ട്. ഒരേ സിനിമയിൽ നായകനെയും വില്ലനെയും അവതരിപ്പിക്കാനാകുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. എനിക്ക് വളരെ പ്രതീക്ഷയുള്ള പ്രോജക്ട് ആണിത്, വളരെ ഒറിജിനൽ ആയ സംവിധായകനാണ് സന്ദീപ് റെഡ്ഡി വങ്ക,' രൺബീർ കപൂർ പറഞ്ഞു.
രൺബീറിനൊപ്പം രശ്മിക മന്ദാന, അനിൽ കപൂർ, ശക്തി കപൂർ , ത്രിപ്തി ദിമ്രി, ബോബി ഡിയോൾ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. 1000 കോടിക്കടുത്ത് ചിത്രം തിയ്യറ്ററിൽ നിന്നും കളക്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.