'വി.എഫ്.എക്സ് നിറഞ്ഞ ചിത്രം'; രൺവീർ സിങ്ങിനെ സമീപിച്ച് 'ആദിപുരുഷ്' സംവിധായകൻ

'ബാൻഡ് ബാജാ ബാറാത്' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച്, ഇപ്പോൾ ബോളിവുഡി​ലെ വിലയേറിയ താരമായി മാറിയിരിക്കുകയാണ് രൺവീർ സിങ്. ബോളിവുഡ് സൂപ്പർതാരം ദീപിക പദുകോണാണ് രൺവീറിന്റെ ജീവിത പങ്കാളി. സഞ്ജയ് ലീലാ ബാൻസാലിയുടെ ചിത്രങ്ങളിലൂടെ ആരാധക ലക്ഷങ്ങളെ നേടിയെടുത്ത താരത്തിന്റെതായി നിരവധി ചിത്രങ്ങളാണ് വരാനിരിക്കുന്നത്. രൺവീറിന്റെ ഡേറ്റിനായി പ്രമുഖ സംവിധായകരും മുന്നോട്ടുവരുന്നുണ്ട്.

പ്രഭാസിനെ നായകനാക്കി ബിഗ് ബജറ്റ് ലൈവ് ആക്ഷൻ എപിക് ചിത്രമായ 'ആദിപുരുഷ്' സംവിധാനം ചെയ്യുന്ന ഓം റൗതും രൺവീറിനെ ഒരു ചിത്രത്തിന് വേണ്ടി സമീപിച്ചിരിക്കുകയാണ്. വലിയ ബജറ്റിൽ പ്ലാൻ ചെയ്യുന്ന ചിത്രം പൂർണ്ണമായും വി.എഫ്.എക്സ് ഉപയോഗിച്ചുകൊണ്ടായിരിക്കും ചിത്രീകരിക്കുക. സിനിമ ചിത്രീകരിക്കാൻ AI- അടിസ്ഥാനമാക്കിയുള്ള സാങ്കേതികത ഉപയോഗിക്കാനാണ് സംവിധായകൻ ഓം റൗത് ഉദ്ദേശിക്കുന്നത്. ബോളിവുഡ് ഹംഗാമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രൺവീറിന് ചിത്രത്തിന്റെ പ്രമേയം ഇഷ്ടമായതായി റിപ്പോർട്ടിൽ പറയുന്നു. സിനിമയുമായും തിരക്കഥയുടെ വികസനവുമായും ബന്ധപ്പെട്ട് രൺവീർ, ഓം റൗത്തുമായി ചർച്ചകൾ നടത്തിവരികയാണ്. എന്നാൽ, ചിത്രം നടക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പുപറയാനാകില്ലെന്നും രൺവീറുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ബോളിവുഡ് ഹംഗാമയോട് പറഞ്ഞു.

ഓം റൗത്-പ്രഭാസ് ചിത്രമായ 'ആദിപുരുഷ്' വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. അടുത്ത വർഷം റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസർ പ്രഭാസ് ആരാധകരെ ചൊടിപ്പിച്ചിരുന്നു. ടീസറിലെ നിലവാരം കുറഞ്ഞ ​വി.എഫ്.എക്സും ആനിമേഷനും രാജ്യവ്യാപകമായി ട്രോൾ ചെയ്യപ്പെട്ടു. 500 കോടിയോളം മുടക്കിയുള്ള ചിത്രത്തിന് ഇത്രയൊന്നും ക്വാളിറ്റി പോര​ എന്നാണ് സിനിമാ പ്രേമികൾ പറയുന്നത്. എന്നാൽ, ചി​ത്രം തിയറ്ററിലെത്തുമ്പോൾ പരാതികൾ മാറുമെന്ന വിശദീകരണമാണ് ഓം റൗത് നൽകിയത്.

Full View

അതേസമയം, രൺവീറിന്റെതായി ഇനി ഇറങ്ങാനുള്ള ചിത്രം രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സർകസ് ആണ്. പിന്നാലെ കരൺ ജോഹറിന്റെ റോക്കി, ഓർ റാണി കി പ്രേം കഹാനിയും വരുന്നുണ്ട്. 

Tags:    
News Summary - Ranveer Singh in talks with Adipurush director Om Raut for a VFX heavy movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.