മുംബൈ: 2022 ഏപ്രിൽ 14 ന് ആയിരുന്നു താരങ്ങളായ ആലിയ ഭട്ടിന്റേയും രൺബീർ കപൂറിന്റേയും വിവാഹം. ദീർഘ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത വളരെ ലളിതമായ വിവാഹമായിരുന്നു. ബാദ്രയിലെ വസതിയിൽവെച്ചായിരുന്നു ചടങ്ങ് നടന്നത്.
വിവാഹം വളരെ ലളിതമായി നടത്തിയതിൽ ആലിയയും രൺബീറിനേയും അഭിനന്ദിച്ച് നടൻ രൺവീർ സിങ്. 67ാം മത് ഫിലിംഫെയർ പുരസ്കാരദാന ചടങ്ങിലാണ് താരവിവാഹത്തെ കുറിച്ച് നടൻ വാചാലനായത് ആലിയയുടേയും രൺബീറിന്റേയും കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് നടനും ദീപിക പദുകോണിനുമുള്ളത്. ആലിയ-രൺബീർ വിവാഹമാണ് ഏറ്റവും മികച്ചത് എന്നാണ് നടൻ പറയുന്നത്.
'ആലിയ-രൺബീർ വിവാഹമാണ് ഏറ്റവും മികച്ചത്. വളരെ അടുപ്പമുള്ളതും ചെറുതും ലളിതവുമായിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തിൽ അവർ വളരെ കുറച്ച് പണമാണ് ചെലവഴിച്ചത്. എന്റെ പിതാവും അവരുടെ വിവാഹത്തിൽ വളരെ സന്തോഷവാനാണ്'- രൺവീർ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.