കൊറിയോഗ്രാഫറും സംവിധായകനുമായ റെമോ ഡിസൂസയുടെ ഭാര്യാ സഹോദരനെ സ്വന്തം വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ മിലത് നഗറിലുള്ള ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് ജേസൺ വാട്കിൻസിനെ കണ്ടെത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവം നടക്കുേമ്പാൾ ജേസൺ ഫ്ലാറ്റിൽ തനിച്ചായിരുന്നു. അദ്ദേഹത്തിെൻറ മാതാപിതാക്കൾ മരുന്ന് വാങ്ങാനായി പുറത്തുപോയതായിരുന്നു. എന്നാൽ, തിരിച്ചെത്തിയ അവർ 42കാരനായ ജേസണെ സീലിങ്ങിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയും മകനെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും നേരത്തെ തന്നെ മരിച്ചതായി അവർ അറിയിക്കുകുയായിരുന്നു -ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ജേസൺ സമീപകാലത്തായി ചില ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നെന്നും, അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. അതേസമയം, റൂമിൽ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ല.
പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ, സംശയാസ്പദമായ ഒന്നും കണ്ടെത്താനാകാത്തതിനാൽ ഓഷിവാര പോലീസ് അപകട മരണ റിപ്പോർട്ട് (എഡിആർ) രജിസ്റ്റർ ചെയ്തിട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.