ഷാരൂഖ് ചിത്രങ്ങളായ ജവാന്റേയും ഡുൻകിയുടേയും തിയറ്ററിതര അവകാശം വിറ്റത് 450 കോടിക്കെന്ന് റിപ്പോർട്ട്

ബോളിവുഡി​ലെ നമ്പർ വൺ താരമായ ഷാരൂഖ് ഖാന്റെ ചിത്രങ്ങൾ റിലീസിന് മുമ്പേ തന്നെ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ റിലീസിന് മുമ്പ് തന്റെ ഷാരൂഖിന്റെ രണ്ട് സിനിമകൾ വാർത്തകളിൽ ഇടംപിടിക്കുകയാണ്. ആറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാനും രാജ്കുമാർ ഹിരാനിയുടെ ഡുൻകിയുമാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്.

ഇരു ചിത്രങ്ങളുടേയും തിയറ്ററിതര അവകാശത്തിന്റെ വിൽപനയെ സംബന്ധിച്ചാണ് റിപ്പോർട്ടുകൾ. ഇരു ചിത്രങ്ങളുടേയും സാറ്റ്ലൈറ്റ്, ഡിജിറ്റൽ, മ്യൂസിക് അവകാശങ്ങൾ 480 കോടിക്ക് വിറ്റുപോയെന്നാണ് റിപ്പോർട്ടുകൾ.

ഇതിൽ ജവാന്റേത് 250 കോടിക്കും ഡുൻകിയുടേത് 230 കോടിക്കുമാണ് വിറ്റതെന്ന് പിങ്ക്‍വില്ല റിപ്പോർട്ടിൽ പറയുന്നു. ഇരു ചിത്രങ്ങളും ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയിൻമെന്റാണ് നിർമിക്കുന്നത്. ജവാനിൽ ഷാരൂഖിനെ കൂടാതെ നയൻതാരയും വിജയ് സേതുപതിയും അഭിനയിക്കുന്നുണ്ട്. സെപ്റ്റംബർ ഏഴിന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തപ്സി പന്നു നായികയാവുന്ന ഡുൻകി ക്രിസ്മസ് റിലീസായി പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Reportedly, the non-theatrical rights of Shahrukh's films Jawaan and Dunki were sold for Rs 450 crore.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.